ഉത്തര്‍പ്രദേശില്‍ മോദികാരണം വിവാഹം മുടങ്ങി
ലക്നൗ:വിവാഹം മുടങ്ങാന്‍ പലകാരണങ്ങളുമുണ്ടാവും. എന്നാല്‍ ഉത്തര്‍പ്രദേശില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കാരണമാണ് വിവാഹം മുടങ്ങിയത്. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം ഇരുവരും തങ്ങളുടെ രാഷ്ടീയ കാഴ്ച്ചപ്പാടുകള്‍ പങ്കുവച്ചപ്പോളാണ് വരന് മോദിയുടെ കടുത്ത ആരാധകനാണെന്നു വധുവിനു മനസ്സിലാവുന്നത്.
കടുത്ത വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഓട്ടോമൊബൈല്‍ എന്‍ജീനീയറായ രാകേഷും ലക്നൗ സ്വദേശിയായ പ്രിയയും വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണോ പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതെന്നായിരുന്നു ഇവര്‍ കണ്ടുമുട്ടിയപ്പോള്‍ ആദ്യം തമ്മില്‍ ചോദിച്ചത്.

അഖിലേഷ് യാദവിന്റെ പ്രവര്‍ത്തനങ്ങളെ രാകേഷ് നിശിതമായി വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം മോദിയാണെന്ന് പ്രിയ തുറന്നടിക്കുകയായിരുന്നു. ബിജെ പി അധികാരത്തില്‍ വരുന്നതിനു മുന്‍പേ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരുന്നെന്നു രാകേഷ് മറുപടി പറഞ്ഞെങ്കിലും ഭാവി വധുവിന്റെ ഈ 'കടുത്ത' നിരീക്ഷണം യുവാവിനെ ചൊടിപ്പിച്ചു
പിന്നീട് സംഭാഷണം പലപ്പോഴും മോദിയിലെത്തിയത് ഇവര്‍ക്കിടയില്‍ അസ്വാരസ്യം വളര്‍ത്തുകയും ചെയ്തു. ഇടയ്ക്ക് ചര്‍ച്ചകളും പിന്നീട് വാഗ്വാദവും പതിവായി മാറി. ഇതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് രാകേഷ് പ്രിയയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications