കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ മോദികാരണം വിവാഹം മുടങ്ങി

  • By Pratheeksha
Google Oneindia Malayalam News

ലക്‌നൗ:വിവാഹം മുടങ്ങാന്‍ പലകാരണങ്ങളുമുണ്ടാവും. എന്നാല്‍ ഉത്തര്‍പ്രദേശില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കാരണമാണ് വിവാഹം മുടങ്ങിയത്. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം ഇരുവരും തങ്ങളുടെ രാഷ്ടീയ കാഴ്ച്ചപ്പാടുകള്‍ പങ്കുവച്ചപ്പോളാണ് വരന്‍ മോദിയുടെ കടുത്ത ആരാധകനാണെന്നു വധുവിനു മനസ്സിലാവുന്നത്.

കടുത്ത വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഓട്ടോമൊബൈല്‍ എന്‍ജീനീയറായ രാകേഷും ലക്‌നൗ സ്വദേശിയായ പ്രിയയും വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണോ പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതെന്നായിരുന്നു ഇവര്‍ കണ്ടുമുട്ടിയപ്പോള്‍ ആദ്യം തമ്മില്‍ ചോദിച്ചത്.

യുവതിയോട് അപമര്യദയായി പെരുമാറി;ആപ് എംഎല്‍ എ അറസ്റ്റില്‍യുവതിയോട് അപമര്യദയായി പെരുമാറി;ആപ് എംഎല്‍ എ അറസ്റ്റില്‍

marriege-08-1

അഖിലേഷ് യാദവിന്റെ പ്രവര്‍ത്തനങ്ങളെ രാകേഷ് നിശിതമായി വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം മോദിയാണെന്ന് പ്രിയ തുറന്നടിക്കുകയായിരുന്നു. ബിജെ പി അധികാരത്തില്‍ വരുന്നതിനു മുന്‍പേ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരുന്നെന്നു രാകേഷ് മറുപടി പറഞ്ഞെങ്കിലും ഭാവി വധുവിന്റെ ഈ 'കടുത്ത' നിരീക്ഷണം യുവാവിനെ ചൊടിപ്പിച്ചു

പിന്നീട് സംഭാഷണം പലപ്പോഴും മോദിയിലെത്തിയത് ഇവര്‍ക്കിടയില്‍ അസ്വാരസ്യം വളര്‍ത്തുകയും ചെയ്തു. ഇടയ്ക്ക് ചര്‍ച്ചകളും പിന്നീട് വാഗ്വാദവും പതിവായി മാറി. ഇതോടെ വിവാഹത്തിന് താത്പര്യമില്ലെന്ന് രാകേഷ് പ്രിയയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

English summary
Prime Minister Narendra Modi’s political career effects everyone to the core and this has been proven by these two people of Kanpur. The boy and girl hereafter will be referred as Rakesh and Priya respectively.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X