ബലാത്സംഗ വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിച്ചു; വീട്ടമ്മ ആത്മഹത്യ ചെയ്തു
മുസാഫര്‍നഗര്‍: ബലാത്സംഗം ചെയ്യുന്ന വീഡിയോ വാട്‌സ് ആപ്പ് വഴി പ്രചരിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ ചപ്ര ഗ്രാമത്തിലാണ് സംഭവം. 40 വയസുള്ള വീട്ടമ്മയെ ഞായറാഴ്ചയാണ് ഒരുസംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വീഡിയോ പ്രചരിച്ചത്.
തന്റെ വീഡിയോ നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞ സ്ത്രീ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് പ്രദീപ് ഗുപ്ത പറഞ്ഞു. നാലുപേരാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഒരാള്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു.

കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ സ്ത്രീയെ ഭീഷണിപ്പെടുത്താനായി അക്രമികള്‍ വീഡിയോ പുറത്തുവിടുകയായിരുന്നെന്നാണ് പോലീസ് നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഉത്തര്‍ പ്രദേശില്‍ വീട്ടമ്മമാരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയാകുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. പല കേസുകളും പരാതി നല്‍കുന്നതിനു മുന്‍പേ ഒതുക്കി തീര്‍ക്കുകയാണ്. ദളിത് വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ കൂടുതലായി അക്രമത്തിനിരയാകുന്നതും ഉത്തര്‍പ്രദേശിലാണ്. മിക്ക കേസുകളിലും പോലീസ് പ്രതികള്‍ക്കുവേണ്ടി ഇടപെടുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.












Click it and Unblock the Notifications