വിവാഹിതായ മകളുടെ അനന്തരാവകാശി മാതാപിതാക്കള്‍?

Mumbai
മുംബൈ: വിവാഹിതയായ പെണ്‍കുട്ടിയുടെ അനതരവാകാശികളായി മാതാപിതാക്കളെ പരിഗണിയ്ക്കാമെന്ന് ബോംബെ ഹൈക്കോടതി. ഒരു നഷ്ടപരിഹാര കേസ് പരിഗണിയ്ക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാറപകടത്തില്‍ മരിച്ച മകളുടെ നഷ്ടപരിഹാരക്കേസുമായി കോടതിയെ സമീപിച്ച മാതാപിതാക്കള്‍ക്കാണ് അനുകൂലമായ കോടതി വിധി ഉണ്ടായിരിയ്ക്കുന്നത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവും അപകടത്തില്‍ മരിച്ചിരുന്നു.

പ്രായമേറിയ മാതാപിതാക്കളുടെ ആശ്രയമായിരുന്നു ഈ മകള്‍. മോട്ടോര്‍ വാഹന നിയമപ്രകാരം പെണ്‍കുട്ടിയുടെ നഷ്ടപരിഹാരത്തുക മാതാപിതാക്കള്‍ക്ക് നല്‍കാന്‍ നിയമപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവും മരിച്ച സാഹചര്യത്തില്‍ മാതാപിതാക്കളെ നിയമപരമായി അനന്തരാവകാശികളായി കണക്കാക്കുന്നിതില്‍ തെറ്റില്ലെന്നാണ് കോടതിയുടെ വാദം.

4 നവംബര്‍ 2000 ല്‍ ആണ് സ്‌നേഹ വെകര്‍ (19) ഉം ഭര്‍ത്താവും കാറപകടത്തില്‍ കൊല്ലപ്പെടുന്നത്. ഇവരുടെ മകന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്നാണ് സ്‌നേഹയുടെ മാതാപിതാക്കള്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. മരിയ്ക്കുന്നതിന് മുന്‍പ് മകള്‍ക്ക് മാസം 3000 രൂപ ശമ്പളം ലഭിയ്ക്കുന്ന ജോലിയുണ്ടായിരുന്നെന്നും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മാക്ടിന് മുമ്പാകെ പരാതി നല്‍കിയത്. എന്നാല്‍ മേല്‍വിലാസത്തിലെ പിഴവുകളും മറ്റും ചൂണ്ടിക്കാട്ടി കോടതി ഇവരുടെ പരാതി തള്ളി. തുടര്‍ന്നാണ് സംഘം ഹൈക്കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+