വിവാഹിതയായ യുവാവിനെയും കാമുകിയെയും ചുട്ടുകൊന്നു
ഗയ: വിവാഹിതനായ യുവാവിനെയും കാമുകിയുമായ ഒമ്പതാംക്ലാസുകാരിയെയും ചുട്ടുകൊന്നു. ബീഹാറിലെ ഗയയിനാലാണ് സംഭവം. ഇത് ദുരഭിമാനക്കൊലയാണ് എന്നാണ് പോലീസ് പറയുന്നത്.
25കാരനും മൂന്നു കുട്ടികളുടെ പിതാവുമായ ജയ് റാം സഹോദരന്റെ മകളുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഇരുവരും ഒളിച്ചോടുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ ഇരുവരും പഹര്‍പൂര് റയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇരുവരെയും വലിച്ചിഴച്ച് മാലിന്യം നിക്ഷേപിക്കുന്ന വാഹനത്തിലിട്ട് ബന്ധുക്കള്‍ നാട്ടില്‍ തിരികെ കൊണ്ടുവന്നു.
തിരികെ നാട്ടിത്തിയ ഇരുവരെയും ബന്ധുക്കള്‍ മര്‍ദിക്കുകയും പിന്നിട് ഒരുമിച്ച് കെട്ടിയിട്ട ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications