ഭാര്യയ്ക്കിഷ്ടം താടി, കാമുകിയ്ക്കിഷ്ടം ക്ലീന്‍ഷേവ്,അവസാനം കണ്ടെത്തിയ വഴി പോലീസുകാര്‍ക്ക് പണിയാക്കി
സൂറത്ത്: മുസ്ലീം വിഭാഗത്തില്‍പ്പെട്ട യുവാവിന് ഭാര്യയെയും മതത്തെയും കാമുകിയെയും ഒരുപോലെ സംതൃപ്തരാക്കാന്‍ യാതൊരു വഴിയുമില്ല. പ്രശ്നം താടിയാണ്. മതാചാര പ്രകാരം താടി ഷേവ് ചെയ്യാന്‍ പാടില്ല മാത്രമല്ല ഭാര്യയ്ക്ക് ഇഷ്ടം താടിക്കാരനായ ഭര്‍ത്താവിനെ. പ്രശ്നം അവിടെ തീരുന്നില്ല കാമുകിയുടെ ഇഷ്ടം കൂടെ നിറവേറ്റാന്‍ ഒരാള്‍ മാത്രമല്ലേ ഉള്ളൂ...
ഭാര്യരെയും മതത്തെയും അഡ്ജസ്റ്റ് ചെയ്യാം ബാക്കി നില്ക്കുന്ന കാമുകിയാണ് പ്രശ്നം. ക്ലീന്‍ ഷേവാണ് യുവതിക്കിഷ്ടം. മൊഹമദ്ദ് സാജിദ് മൊഹമദ്ദ് സലീം മേമന് എന്ന 32 കാരനാണ് താടിയുടെ പേരില്‍ ധര്‍മ്മ സങ്കടത്തിലായത്. അവസാനം കാനഡയിലുള്ള കാമുകിയെ സന്തോഷിപ്പിക്കാന്‍ താടി എടുത്തു. പക്ഷെ സ്വീകരിച്ച മാര്‍ഗം പോലീസ് കേസ് വരെ എത്തിച്ചു.

കണ്ണാട കട നടത്തുന്ന മേമന് തന്നെ കുറച്ച്പേര് ചേര്‍ന്ന് കൊള്ളയടിച്ചെന്നും കയ്യിലുണ്ടായിരുന്ന 9000 രൂപ മോഷ്ടിച്ചെന്നും കാണിച്ച് പോലീസില്‍ പരാതി നല്കി. കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു. മോഷ്ടാക്കള്‍ തന്റെ താടി വെട്ടി എന്നായിരുന്നു അവസാനം കൂട്ടി ചേര്‍ത്തത്. മോഷ്ടാക്കള്‍ താടി എടുത്തതിന് ഭാര്യയ്ക്ക് സഹതാപം മാത്രമല്ലേ ഉണ്ടാകൂ,ദേഷ്യപ്പെടാന്‍ കഴിയില്ലല്ലോ എന്നാണ് മുന്നില്‍ കണ്ടത്. എന്നാല്‍ പോലീസ് ശരിയ്ക്കും പണി കൊടുത്തു.
നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ചറിയാന്‍ വിശദമായ അന്വേഷണം നടത്തി. മണിക്കൂറുകളോളം തുടര്‍ന്ന ചോദ്യം ചെയ്യല്ലിനൊടുവില്‍ മേമന് സത്യങ്ങള്‍ തുറന്ന് പറഞ്ഞു. കാമുകിയ്ക്ക് വേണ്ടി എടുത്ത താടി വീട്ടില്‍ നിന്ന് മാത്രമല്ല പോലീസ്സുക്കാരില് നിന്ന് വരെ പണി തന്നു. വ്യാജ പരാതി നല്കി കമ്പളിപ്പിച്ചതിന് പോലീസിന്റെ കയ്യില്‍ നിന്നും കിട്ടി കണക്കിന്.
ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഒപ്പം കഴിയുന്ന യുവാവ് 12 വര്‍ഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലാണ്. താടിയുടെ പ്രശ്നത്തില്‍ ഇത്രകാലം മറച്ചുവെച്ച പ്രണയം നാട്ടിലും വീട്ടിലും പാട്ടായി. ഇനിയിപ്പോള്‍ താടി വന്നാലും ഭാര്യ സ്വീകരിക്കുമോ എന്നാണ് സംശയം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications