ഈ 'ഭര്‍ത്താക്കന്‍മാര്‍ക്കെല്ലാം' എന്ത് പറ്റി? വിവാഹശേഷം ആത്മഹത്യ ചെയ്യുന്നതിലധികവും പുരുഷന്‍മാര്‍
ദില്ലി: വിവാഹ ശേഷം ആത്മഹത്യ ചെയ്യുന്നവരില്‍ സ്ത്രീകളെക്കാള്‍ അധികവും പുരുഷന്‍മാരാണെന്ന് റിപ്പോര്‍ട്ട്. വിവാഹിതരായ സ്ത്രീകളെക്കാള്‍ രണ്ടിരട്ടി പുരുഷന്‍മാരാണ് വിവാഹ സേഷം ആത്മഹത്യ ചെയ്യുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2014 ലെ ആത്മഹത്യകളുടെ കണക്കാണ് പുറത്ത് വിട്ടത്.
2014 ല്‍ ആത്മഹത്യെ ചെയ്ത വിവാഹിതരായ സ്ത്രീകളുടെ എണ്ണം 27000 എന്നിരിയ്‌ക്കെ ആത്മഹത്യ ചെയ്ത പുരുഷന്‍മാരുടെ എണ്ണം 60000 ആണ്. ഇവരെല്ലാം വിവാഹിതരാണ്. ഭാര്യ മരണപ്പെട്ട ശേഷം ആത്മഹത്യ ചെയ്യുന്ന പുരുഷന്‍മാരുടെ എണ്ണം 1400 ആണ്. ഭര്‍ത്താവ് മരിച്ച ശേഷം ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 1300. വിവാഹമോചനത്തിന് ശേഷം ജീവനൊടുക്കിയത് 550 പുരുഷന്‍മാരാണ്. ഇത്തരത്തില്‍ 410 സ്ത്രീകളും ജീവനൊടുക്കിയിരുന്നു.

ആത്മഹത്യ ചെയ്യുന്ന പുരുഷന്‍മാരില്‍ 66 ശതമാനവും വിവാഹിതരാണ്. വെറും 21 ശതമാനം അവിവാഹിതരായ പുരുഷന്‍മാര്‍ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. സ്ത്രീകളെ പൊതുവെ അബലകളാക്കി ചിത്രീകരിയ്ക്കുന്ന സമൂഹത്തില്‍ പക്ഷേ ആത്മഹത്യകളുടെ കണക്ക് പുറത്ത് വരുമ്പോള്‍ സ്ത്രീകളെക്കാള്‍ മുന്‍പന്തിയില്‍ പുരുഷന്‍മാര്‍ എത്തി നില്‍ക്കുന്നു. 2014 ല്‍ സ്വയം ജീവനൊടുക്കിയ പുരുഷന്‍മാരുടെ ആകെ കണക്ക് 89129 ആണ്. സ്ത്രീകളാകട്ടേ 42521 പേരും. അവിവാഹിതരിലും സ്ത്രീകളെക്കാള്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്‍മാരാണ്.












Click it and Unblock the Notifications