Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹിതർക്ക് വൻ ലോട്ടറി; നികുതി പകുതിയാകും? ബജറ്റിൽ വമ്പൻ പ്രഖ്യാപനത്തിന് കേന്ദ്രം?

മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇക്കുറിയും ജനപ്രിയ പ്രഖ്യാപനങ്ങൾ പലതുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതിദായകർക്കും ആശ്വാസമാകുന്ന നടപടികൾ കേന്ദ്രം സ്വീകരിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ തവണത്തെ ബജറ്റിൽ ആദായ നികുതി വ്യവസ്ഥയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. ഇതിന് പുറമെ ശമ്പള വരുമാനക്കാർക്ക് 75,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷനും അനുവദിച്ചു.

tax2-17688102

ഇത്തവണത്തെ ബജറ്റിൽ വിവാഹിതരായ നികുതിദായകർക്ക് വലിയ നികുതിയിളവുകൾ നൽകാനാണ് കേന്ദ്രസർക്കാർ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ധനകാര്യ മന്ത്രാലയം തയ്യാറെടുക്കുന്ന ഓപ്‌ഷണൽ സംയുക്ത നികുതി വ്യവസ്ഥ പ്രകാരം ഭർത്താവിനും ഭാര്യക്കും ആദായനികുതി റിട്ടേൺ ഒരുമിച്ച് ഫയൽ ചെയ്യാൻ അവസരം ലഭിക്കും. ഒറ്റ വരുമാനമുള്ള കുടുംബങ്ങൾക്ക് ഈ മാറ്റം ഏറെ പ്രയോജനകരമാവുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ വരുമാനമില്ലാത്ത പങ്കാളിയുടെ നികുതി ഇളവുകളും ആനുകൂല്യങ്ങളും ഉപയോഗിക്കാൻ കഴിയാതെ വരുന്നത് ഉയർന്ന നികുതിഭാരത്തിന് കാരണമാകുന്നുണ്ട്.

നിലനിലെ നികുതി സമ്പ്രദായ പ്രകാരം വിവാഹിതർക്കും അവിവാഹിതർക്കും നികുതി അടക്കുന്നതിൽ പ്രത്യേക ഇളവുകളൊന്നുമില്ല. ദമ്പതികളെ പ്രത്യേകം നികുതി ചുമത്തുന്നതിനാൽ, വരുമാനമില്ലാത്ത പങ്കാളിയുടെ അടിസ്ഥാന നികുതി ഇളവുകൾ ഉപയോഗിക്കപ്പെടുന്നില്ല. കുടുംബത്തെ ഒറ്റ സാമ്പത്തിക യൂണിറ്റായി കരുതി സംയുക്ത നികുതി ഫയലിംഗ് അവതരിപ്പിക്കണമെന്ന നിർദ്ദേശം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ നിർദ്ദേശിച്ചിട്ടുണ്ട്. അമേരിക്കയിലും ജർമ്മനിയിലും ഈ രീതിയിലാണ് നികുതി സമ്പ്രദായം നടപ്പാക്കുന്നത്.

സംയുക്ത നികുതി വ്യവസ്ഥയിൽ ഭർത്താവിൻ്റെയും ഭാര്യയുടെയും വരുമാനം ഒരുമിച്ച് നികുതി ചുമത്തപ്പെടും. ഇത് അടിസ്ഥാന നികുതി ഇളവ് പരിധി ഉയർത്താനും, ഭവനവായ്പ പലിശ, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള കിഴിവുകൾ കാര്യക്ഷമമാക്കാനും സഹായിക്കും. രണ്ട് പങ്കാളികൾക്കും വരുമാനമുണ്ടെങ്കിൽ പോലും പ്രത്യേകം സ്റ്റാൻഡേർഡ് കിഴിവുകൾക്ക് അർഹത നേടാനാകും.

സർചാർജിൽ ഇളവ് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിൽ 50 ലക്ഷം വരുമാനത്തിന് മുകളിൽ സർചാർജ് ബാധകമാണ്. സംയുക്ത നികുതിയിൽ ഈ പരിധി 75 ലക്ഷമോ അതിലധികമോ ആയി ഉയർത്താനുള്ള സാധ്യതയായിരിക്കും പരിശോധിക്കുക. ഇത് ഉയർന്ന നികുതി സ്ലാബിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് ഈ നീക്കം വലിയ ആശ്വാസം നൽകും. ഈ നിർദ്ദേശം നടപ്പിലാക്കിയാൽ ഇന്ത്യയുടെ നികുതി സമ്പ്രദായത്തിലെ തന്നെ ചരിത്രപരമായ മാറ്റമായിരിക്കും അത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+