27കാരിയെ മാനഭംഗപ്പെടുത്തി, മുഖത്ത് ആസിഡ് ഒഴിച്ചു
ബിജ്‌നോര്‍: 27കാരിയെ മാനഭംഗപ്പെടുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ചു. ഉത്തര്‍ പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം.യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
വീട്ടിലേക്കു പോകാന്‍ ബിജ്‌നോര്‍ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു വിവാഹിതയായ യുവതി. ഈ സമയം വാഹനത്തിലെത്തിയ മൂന്നംഗ സംഘം യുവതിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് വാഹനത്തില്‍ കയറിയ യുവതിയെ സംഘം പീഡനത്തിന് ഇരയാക്കി. സംഭവത്തിന് ശേഷം പീലി ചൗക്കി ഗ്രാമത്തിലെ ആളൊഴിഞ്ഞ റോഡിന് സമീപം യുവതിയെ ഉപേക്ഷിച്ച സംഘം മടങ്ങുന്നതിന് മുമ്പ് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല












Click it and Unblock the Notifications