നവവധു കൊല്ലപ്പെട്ട നിലയില്‍, പട്യാലയിലും ദുരഭിമാനക്കൊല!!!
പട്യാല: പഞ്ചാബിലെ പട്യാലയില്‍ വിവാഹിതയായ 23കാരിയെ കുത്തിക്കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് ആരോപണം. വീട്ടുകാരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി വിവാഹം കഴിച്ച 23കാരിയെയാണ് വീട്ടില്‍ വെച്ച് സഹോദരനും അമ്മാവനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. പട്യാലയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
പട്യാലയിലെ ഒരു സ്കൂളില്‍ പ്യൂണാണ് ബിയാന്ത്, മഞ്ജിത്ത് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തുവരികയുമായിരുന്നു ഇതിനിടെയാണ് ഇരുവരും വിവാഹിതരായത്. ആഗസ്ത് മുപ്പതിന് പട്യാലയിലെ ഗുരുദ്വാരയില്‍ വെച്ചായിരുന്നു മഞ്ജിതും 25കാരനായ ബിയാന്ത് സിംഗും വിവാഹിതരാവുന്നത്.

വിവാഹം
വീട്ടുകാരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി മറ്റൊരു യുവാവിനെ വിവാഹം കഴിച്ച 23കാരി വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് കൊല്ലപ്പെടുന്നത്

പരാതി
വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ച കുടുംബാംഗങ്ങള്‍ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ബിയാന്ത് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

ഭാര്യയെ
ഇരുവരും ചേര്‍ന്ന് ഭാര്യവീട്ടിലെത്തി മടങ്ങിപ്പോരും നേരം അമ്മയുടെ നിര്‍ബന്ധത്താല്‍ ഭാര്യയെ വീട്ടിലാക്കി ബിയാന്റ് സിംഗ് തിരിച്ചു വരികയായിരുന്നു.

യുവതിയുടെ
യുവതിയുടെ സഹോദരനെതിരെയും അമ്മാവനെതിരെയും കേസെടുത്ത പൊലീസ് അമ്മാവനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ അമ്മ റാണയാണ് മകള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതായി പൊലീസില്‍ അറിയിച്ചത്.

കൈക്കൂലി
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് 30,000 രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ എഫ്ഐആറില്‍ ബിയാന്ത് സിംഗിന്റെ പേരുചേര്ക്കമെന്ന് കാണിച്ച് ബിയാന്തിനെ ഭീഷണിപ്പെടുത്തിയെന്നും ആരോ പണമുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications