Get Updates
Get notified of breaking news, exclusive insights, and must-see stories!

വിചിത്ര സർവ്വേയുമായി ആർഎസ്എസ്, വിവാഹിതരായ സ്ത്രീകൾക്ക് ലിവ് ഇന്‍ റിലേഷനിലുളളവരേക്കാളും സന്തോഷം!

ദില്ലി: പുതിയ തലമുറയിലെ ഒരു വിഭാഗം വിവാഹത്തേക്കാളേറെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനോട് താല്‍പര്യമുളളവരാണ്. വിദേശ രാജ്യങ്ങളില്‍ ലിവ് ഇന്‍ റിലേഷന്‍സ് സാധാരണമാണെങ്കിലും ഇന്ത്യയിലേത് പരിചിതമായി വരുന്നതേ ഉളളൂ. അതിനിടെ ലിവ് ഇന്‍ റിലേഷന്‍സിനെ കുറിച്ച് വിചിത്ര സര്‍വ്വേയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആര്‍എസ്എസ് സംഘടന.

വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതാണ് ലിന്‍ ഇന്‍ റിലേഷന്‍ഷിപ്പ്. ആര്‍എസ്എസ് അനുകൂല സംഘടനയായ ദൃഷ്ടി സ്ത്രീ അധ്യയാന്‍ നടത്തിയ സര്‍വ്വേ പ്രകാരം കണ്ടെത്തിയിരിക്കുന്നത് വിവാഹിതരായ സ്ത്രീകള്‍ ലിവ് ഇന്‍ റിലേഷനിലുളള സ്ത്രീകളേക്കാളും സന്തോഷവതികളാണ് എന്നാണ്.

rss

സര്‍വ്വേയിലെ ഇത്തരത്തിലുളള കണ്ടെത്തലുകള്‍ ആര്‍എസ്എസുമായി സംഘടന ചര്‍ച്ച നടത്തിയിരുന്നു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഈ റിപ്പോര്‍ട്ട് പുറത്ത് വിടും. വിദേശ മാധ്യമങ്ങളിലെ മോഹന്‍ ഭാഗവതിന്റെ അഭിമുഖത്തിന് ശേഷമായിരിക്കും സര്‍വ്വേയിലെ വിവരങ്ങള്‍ പുറത്ത് വിടുക എന്നാണ് റിപ്പോര്‍ട്ട്.

വിദേശ മാധ്യമങ്ങളുമായുളള മോഹന്‍ ഭാഗവതിന്റെ അഭിമുഖം പതിവുളളത് മാത്രമാണെന്ന് ആര്‍എസ്എസ് പരസ്യവിഭാഗം മേധാവി അരുണ്‍ കുമാര്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിവിധ മേഖലകളിലുളള ജനങ്ങളുമായി സംവദിക്കുന്നതിനുളള ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നും സംഘടനയുടെ ആശയങ്ങളെ കുറിച്ചും പ്രവര്‍ത്തനരീതികളെ കുറിച്ചും മോഹന്‍ ഭാഗവത് വിദേശ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നും അരുണ്‍ കുമാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+