വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് കോളേജ് വിദ്യാഭ്യാസം നിഷേധിച്ചു
വിവാഹത്തിന് ശേഷം പഠിത്തം നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് തെലുങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ സാമൂഹിക ക്ഷേമ റെസിഡന്‍ഷ്യല്‍ വനിതാ ഡിഗ്രി കോളേജുകളിലാണ് അവിവാഹിതരായ പെണ്‍കുട്ടികളില്‍ നിന്ന് മാത്രം...
ഹൈദരബാദ്; വിവാഹത്തിന് ശേഷം പഠിത്തം നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് തെലുങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ സാമൂഹിക ക്ഷേമ റെസിഡന്‍ഷ്യല്‍ വനിതാ ഡിഗ്രി കോളേജുകളിലാണ് അവിവാഹിതരായ പെണ്‍കുട്ടികളില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചത്.
വിവാഹം കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഭര്ത്താക്കന്മാര് അവരെ കാണാനായി ഇടയ്ക്കിടെ വരുന്നത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന സര്‍ക്കാരിന്റെ പുതിയ കണ്ടെത്തലിനെ തുടര്‍ന്നാണിത്.
സംസ്ഥാനത്ത് വനിതകള്‍ക്കായി 23 റസിഡന്‍ഷ്യല്‍ കോളേജുകളുണ്ട്. 280 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും താമസ സൗകര്യവും സൗജന്യമായി നല്കി പഠിപ്പിക്കും. ഇതില്‍ 75 ശതമാനം എസിയ്ക്കും ബാക്കി 25 25 ശതമാനം എസിടി, ബിസിസി ജനറല്‍ വിഭാഗത്തിലുള്ളതുമാണ്.

തെലുങ്കാനയിലെ സോഷ്യല്‍ വെല്‍ഫയര്‍ റെസിഡന്‍ഷ്യല്‍ എഡുക്കേഷണല് ഇന്സ്റ്റിറ്റിയൂഷന് സൊസൈറ്റി ബിഎ, ബികോം, ബിഎസി എന്നീ കോഴ്സുകളിലേക്കാണ് 2017-18 ആദ്യ വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചത്. വിവാഹിതരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചതിന് സര്‍ക്കാരിന് വ്യക്തമായ ലക്ഷ്യങ്ങളുമുണ്ട്.
വിവാഹിതരായ പെണ്‍കുട്ടികള്‍ കോളേജ് വിദ്യാഭ്യാസം നിഷേധിക്കുന്നതോടെ കുട്ടിവിവാഹങ്ങള് തടയാന്‍ കഴിയുമെന്നും സൊസൈറ്റി സെക്രട്ടറി ഡോ. ആര്‍എസ് പ്രവീണ്‍ കുമാര്‍ പറയുന്നു. സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തെ എതിര്‍ത്തുക്കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതാ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications