കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് കോളേജ് വിദ്യാഭ്യാസം നിഷേധിച്ചു

വിവാഹത്തിന് ശേഷം പഠിത്തം നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് തെലുങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ സാമൂഹിക ക്ഷേമ റെസിഡന്‍ഷ്യല്‍ വനിതാ ഡിഗ്രി കോളേജുകളിലാണ് അവിവാഹിതരായ പെണ്‍കുട്ടികളില്‍ നിന്ന് മാത്രം...

  • By Akhila
Google Oneindia Malayalam News

ഹൈദരബാദ്; വിവാഹത്തിന് ശേഷം പഠിത്തം നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് തെലുങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ സാമൂഹിക ക്ഷേമ റെസിഡന്‍ഷ്യല്‍ വനിതാ ഡിഗ്രി കോളേജുകളിലാണ് അവിവാഹിതരായ പെണ്‍കുട്ടികളില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചത്.

വിവാഹം കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഭര്‍ത്താക്കന്മാര്‍ അവരെ കാണാനായി ഇടയ്ക്കിടെ വരുന്നത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന സര്‍ക്കാരിന്റെ പുതിയ കണ്ടെത്തലിനെ തുടര്‍ന്നാണിത്.

സംസ്ഥാനത്ത് വനിതകള്‍ക്കായി 23 റസിഡന്‍ഷ്യല്‍ കോളേജുകളുണ്ട്. 280 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും താമസ സൗകര്യവും സൗജന്യമായി നല്‍കി പഠിപ്പിക്കും. ഇതില്‍ 75 ശതമാനം എസിയ്ക്കും ബാക്കി 25 25 ശതമാനം എസിടി, ബിസിസി ജനറല്‍ വിഭാഗത്തിലുള്ളതുമാണ്.

marriage

തെലുങ്കാനയിലെ സോഷ്യല്‍ വെല്‍ഫയര്‍ റെസിഡന്‍ഷ്യല്‍ എഡുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി ബിഎ, ബികോം, ബിഎസി എന്നീ കോഴ്‌സുകളിലേക്കാണ് 2017-18 ആദ്യ വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചത്. വിവാഹിതരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചതിന് സര്‍ക്കാരിന് വ്യക്തമായ ലക്ഷ്യങ്ങളുമുണ്ട്.

വിവാഹിതരായ പെണ്‍കുട്ടികള്‍ കോളേജ് വിദ്യാഭ്യാസം നിഷേധിക്കുന്നതോടെ കുട്ടിവിവാഹങ്ങള്‍ തടയാന്‍ കഴിയുമെന്നും സൊസൈറ്റി സെക്രട്ടറി ഡോ. ആര്‍എസ് പ്രവീണ്‍ കുമാര്‍ പറയുന്നു. സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തെ എതിര്‍ത്തുക്കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതാ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

English summary
Married women a distraction in residential colleges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X