കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധവയെ വിവാഹം ചെയ്താല്‍ ഹണിമൂണ്‍ ഫ്രീ

Google Oneindia Malayalam News

റായ്പൂര്‍: വിധവയെ വിവാഹം ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഹണിമൂണിന് പോകാന്‍ സൗകര്യമൊരുക്കി ഛത്തീസ്ഗഡിലെ ഒരു സംഘടന ശ്രദ്ധേയമാകുന്നു. നേച്ചര്‍ കെയര്‍ - സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്ന സംഘടനയാണ് വിധവകള്‍ക്ക് ആത്മവിശ്വാസം പകരാനായി വ്യത്യസ്തമായ ഈ ഓഫര്‍ നല്‍കുന്നത്.

വിധവയായ സ്ത്രീകളെ വിവാഹം ചെയ്യുന്ന പുരുഷന്മാരെ റായ്പൂരില്‍ കൊണ്ടുവന്ന് സംഘടന ആദരിക്കും. തുടര്‍ന്ന് ഹണിമൂമിനുള്ള ടിക്കറ്റും ലഭിക്കും. നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹണിമൂണ്‍ യാത്ര എവിടേക്ക് വേണമെന്ന് ദമ്പതികള്‍ക്ക് തിരഞ്ഞെടുക്കാം. ഇതിനായി ഏഷ്യയുടെ വിവിധ ഭാഗങ്ങളിലായി 45 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സംഘടന കണ്ടെത്തിയിട്ടുണ്ട്.

chhattisgarh

ദമ്പതികള്‍ക്ക് ജോലിയോ, വീടോ പോലുള്ള ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് സാധിച്ചുകൊടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സംഘടന പറഞ്ഞു. വിധവകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് സംഘടനയുടെ ഡയറക്ടറായ വിനീത പാണ്ഡെ പറഞ്ഞു. ദൈനിക ഭാസ്‌കറാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

സംഘടനയുടെ പരിപാടിയില്‍ വെച്ച് തീരുമാനിക്കുന്ന വിവാഹങ്ങള്‍ മെയ് രണ്ടിന് അക്ഷയ തൃതീയ നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ നടത്തും. ചൗബി കോളനിയിലെ മഹാരാഷ്ട്ര മണ്ഡലില്‍ വെച്ച് നടന്ന പരിപാടിയില്‍ 75 പുരുഷന്മാരും 55 സ്ത്രീകളും പങ്കെടുത്തു. റായ്പൂര്‍, യു പി, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുമായി വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരാണ് പരിപാടിക്കെത്തിയത്.

English summary
An organisation in Raipur has decided to honour the men who marry widows by sponsoring the couple's honeymoon trip. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X