ലൗ ജിഹാദ് തടയാന്‍ ബാലവിവാഹം! ഔദ്യോഗിക വിവാഹ പ്രായം വെട്ടിക്കുറയ്ക്കണം, വിവാദത്തിന് തുടക്കം!!
ഭോപ്പാല്‍: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ലൗ ജിഹാദ് തടയുന്നതിന് ബാലവിവാഹമാണ് വേണ്ടതെന്നാണ് ബിജെപി എംഎല്‍എ ഗോപാല്‍ പമറിന്റെ പ്രസ്താവന. രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ കൃത്യസമയത്ത് വിവാഹം കഴിച്ച് അയച്ചാല്‍ ഹിന്ദു യുവതികളും മുസ്ലിം യുവാക്കളും തമ്മിലുള്ള ബന്ധം ഉണ്ടാകാനുള്ള സാധ്യതകളില്ലെന്നും എംഎല്‍എ ചൂണ്ടിക്കാണിക്കുന്നു. മധ്യപ്രദേശിലെ അഗര്‍ മാല്‍വയില്‍ നിന്നുള്ള എംഎല്‍എയാണ് ഗോപാല്‍ പമര്‍.
കുട്ടിക്കാലത്ത് കുടുംബത്തിലെ മുതിര്‍ന്നവര്‍ കുട്ടികളുടെ വിവാഹം ഉറപ്പിക്കേണ്ടതുണ്ടെന്നും എംഎല്‍എ പറയുന്നു. ഇത്തരം ബന്ധങ്ങള്‍ ഏറെക്കാലം നിലനില്‍ക്കുമെന്നും എംഎല്‍എ ചൂണ്ടിക്കാണിക്കുന്നു. 18 വയസിന് ശേഷം വിവാഹം ആലോചിക്കുമ്പോഴേക്കും പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ പെട്ടുപോകുമെന്നും വൈകിയുള്ള വിവാഹങ്ങളാണ് ലൗ ജിഹാദിന് ഇടയാക്കുന്നതെന്നും രക്ഷിതാക്കള്‍ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും എംഎല്‍എ മുന്നറിയിപ്പ് നല്കുന്നു. പെണ്‍കുട്ടികള്‍ കൗമാരപ്രായത്തിലെത്തുന്നതോടെ അവരുടെ മനസ് അലഞ്ഞു തിരിയാന്‍ തുടങ്ങും അമ്മമാരാണ് പെണ്‍കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. സ്കൂളുകളില്‍ നിന്നും കോച്ചിംഗ് ക്ലാസുകളില്‍ നിന്നും മറ്റും പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ വലയില്‍ വീഴുന്നതിനുള്ള സാധ്യതകള്‍ ഉണ്ടെന്നും എംഎല്‍എ പറയുന്നു.

ഞാന്‍ കുട്ടിയായിരിക്കെയാണ് വിവാഹം കഴിച്ചത്. അതിനാല്‍ എന്റെ മൂന്ന് മക്കളുടേയും വിവാഹ പ്രായമായ 18 വയസ്സിന് മുമ്പുതന്നെ നിശ്ചയിക്കുമെന്നും അവര്‍ സന്തോഷവാന്മാരാവുമെന്നും എംഎല്‍എ പറയുന്നു. പശുക്കളെ കുട്ടികളുമായി താരതമ്യം ചെയ്ത എംഎല്‍എ വിവാഹം ഉറപ്പിച്ചാല്‍ എങ്ങോട്ടാണ് തിരിച്ചുവരേണ്ടതെന്ന് അവര്‍ക്കറിയാമെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഔദ്യോഗിക വിവാഹ പ്രായം കുറയ്ക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന് നല്‍കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ക്കുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications