കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദ് തടയാന്‍ ബാലവിവാഹം! ഔദ്യോഗിക വിവാഹ പ്രായം വെട്ടിക്കുറയ്ക്കണം, വിവാദത്തിന് തുടക്കം!!

Google Oneindia Malayalam News

ഭോപ്പാല്‍: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ലൗ ജിഹാദ് തടയുന്നതിന് ബാലവിവാഹമാണ് വേണ്ടതെന്നാണ് ബിജെപി എംഎല്‍എ ഗോപാല്‍ പമറിന്റെ പ്രസ്താവന. രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ കൃത്യസമയത്ത് വിവാഹം കഴിച്ച് അയച്ചാല്‍ ഹിന്ദു യുവതികളും മുസ്ലിം യുവാക്കളും തമ്മിലുള്ള ബന്ധം ഉണ്ടാകാനുള്ള സാധ്യതകളില്ലെന്നും എംഎല്‍എ ചൂണ്ടിക്കാണിക്കുന്നു. മധ്യപ്രദേശിലെ അഗര്‍ മാല്‍വയില്‍ നിന്നുള്ള ​എംഎല്‍എയാണ് ഗോപാല്‍ പമര്‍.

കുട്ടിക്കാലത്ത് കുടുംബത്തിലെ മുതിര്‍ന്നവര്‍ കുട്ടികളുടെ വിവാഹം ഉറപ്പിക്കേണ്ടതുണ്ടെന്നും എംഎല്‍എ പറയുന്നു. ഇത്തരം ബന്ധങ്ങള്‍ ഏറെക്കാലം നിലനില്‍ക്കുമെന്നും എംഎല്‍എ ചൂണ്ടിക്കാണിക്കുന്നു. 18 വയസിന് ശേഷം വിവാഹം ആലോചിക്കുമ്പോഴേക്കും പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ പെട്ടുപോകുമെന്നും വൈകിയുള്ള വിവാഹങ്ങളാണ് ലൗ ജിഹാദിന് ഇടയാക്കുന്നതെന്നും രക്ഷിതാക്കള്‍ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കുന്നു. പെണ്‍കുട്ടികള്‍ കൗമാരപ്രായത്തിലെത്തുന്നതോടെ അവരുടെ മനസ് അലഞ്ഞു തിരിയാന്‍ തുടങ്ങും അമ്മമാരാണ് പെണ്‍കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. സ്കൂളുകളില്‍ നിന്നും കോച്ചിംഗ് ക്ലാസുകളില്‍ നിന്നും മറ്റും പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ വലയില്‍ വീഴുന്നതിനുള്ള സാധ്യതകള്‍ ഉണ്ടെന്നും എംഎല്‍എ പറയുന്നു.

love-jihad

ഞാന്‍ കുട്ടിയായിരിക്കെയാണ് വിവാഹം കഴിച്ചത്. അതിനാല്‍ എന്റെ മൂന്ന് മക്കളുടേയും വിവാഹ പ്രായമായ 18 വയസ്സിന് മുമ്പുതന്നെ നിശ്ചയിക്കുമെന്നും അവര്‍ സന്തോഷവാന്മാരാവുമെന്നും എംഎല്‍എ പറയുന്നു. പശുക്കളെ കുട്ടികളുമായി താരതമ്യം ചെയ്ത എംഎല്‍എ വിവാഹം ഉറപ്പിച്ചാല്‍ എങ്ങോട്ടാണ് തിരിച്ചുവരേണ്ടതെന്ന് അവര്‍ക്കറിയാമെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഔദ്യോഗിക വിവാഹ പ്രായം കുറയ്ക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന് നല്‍കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ക്കുന്നു.

English summary
A Bharatiya Janata Party (BJP) MLA in Madhya Pradesh has advised parents of young girls to fix marriages of their daughters early in order to save them from "love jihad," a term used by Hindutva organisations for marriages between Hindu women and Muslim men.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X