കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ചൊവ്വാ ദൗത്യം നവംബര്‍ 5 ന്

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം നവംബര്‍ അഞ്ച് ചൊവ്വാഴ്ച. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.38നാണ് സാറ്റലൈറ്റ് വിക്ഷേപിയ്ക്കുന്നത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. ദൗത്യത്തിന്റെ 56 മണിയ്ക്കൂര്‍ കൗണ്ട്ഡൗണ്‍ ഞായറാഴ്ച ( നവംബര്‍ 3) രാവിലെ 6.8 ന് ആരംഭിയ്ക്കും.

കഴിഞ്ഞ ദിവസം നടന്ന വിക്ഷേപണത്തിന്റെ റിഹേഴ്‌സല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പിഎസ്എല്‍വി 25 ന് ചൊവ്വയിലേയ്ക്കുള്ള വിക്ഷേപണ അമനുമതി ലഭിച്ചത്. 1350 കിലോഗ്രാം ഭാരമുണ്ട് ഇന്ത്യയുടെ ചൊവ്വാ ദൗത്യ വാഹനത്തിന്.

PSLV 25

വിക്ഷേപണത്തിന് ശേഷം 25 ദിവസങ്ങള്‍ കഴിഞ്ഞ് നവംബര്‍ 30 ന് മാത്രമേ ഉപഗ്രഹത്തിന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും ചൊവ്വയിലേയ്ക്ക് പോകാന്‍ കഴിയൂ. 300 ദിവസം കൊണ്ട് ഉപഗ്രഹം ചൊവ്വയിലെത്തുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. അതായത് സെപ്റ്റംബര്‍ 24 ന്.

450 കോടിരൂപയാണ് ദൗത്യത്തിനായി ചെലവഴിയ്ക്കുന്നത്. മീഥൈന്‍ ശേഖരത്തെക്കുറിച്ചും ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍ പറഞ്ഞു.

English summary
The country’s highly anticipated Mars Orbiter Mission will take off as planned on Tuesday, November 5, at 2.38 p.m
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X