കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലഡ് മൂണ്‍ കഴിഞ്ഞു.... ഇനി ചൊവ്വയുടെ വിസ്മയം.... തിളക്കമേറിയ ഗ്രഹം കാണാനൊരുങ്ങി ശാസ്ത്രലോകം!!

Google Oneindia Malayalam News

Recommended Video

cmsvideo
ബ്ലഡ് മൂണ്‍ കഴിഞ്ഞു, ഇനി ചൊവ്വയുടെ വിസ്മയം | Oneindia Malayalam

ദില്ലി: 2018 ആകാശവിസ്മയങ്ങളുടെ വര്‍ഷമാണെന്ന് തോന്നുന്നു. ഈ വര്‍ഷം ഒരുപാട് വിസ്മയങ്ങളാണ് നമുക്ക് മുന്നിലെത്തിയത്. ഈ വര്‍ഷം രണ്ട് ബ്ലഡ് മൂണുകളാണ് നമുക്ക് കിട്ടിയത്. അതിന് പുറമേ സൂപ്പര്‍, ബ്ലൂമൂണും കാണാന്‍ സാധിച്ചു. ഇനി ചൊവ്വയുടെ ഊഴമാണ്. ജൂലൈ 31ന് അര്‍ധരാത്രി ചൊവ്വ ഭൂമിയോട് അടുത്ത് വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതായത് ഏറ്റവും അടുത്ത്. ബ്ലഡ് മൂണ്‍ കാണുന്നത് പോലെ ഇത് അത്ര എളുപ്പം ദൃശ്യമാകില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

മികച്ചൊരു ടെലസ്‌കോപ്പുണ്ടെങ്കില്‍ മാത്രമേ ഇത് നിരീക്ഷിക്കാന്‍ സാധിക്കൂ. അതേസമയം ഈ ദശകത്തിലെ അദ്ഭുതങ്ങളിലൊന്നായിരിക്കും ഇതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. നേരത്തെ ബ്ലഡ് മൂണില്‍ അപ്രതീക്ഷിതമായി മൈക്രോ മൂണും കടന്നുവന്നത് ശാസ്ത്രപ്രേമികള്‍ക്ക് ദൃശ്യവിരുന്നായി മാറിയിരുന്നു. പലരും എന്താണ് മൈക്രോ മൂണ്‍ എന്ന് മനസിലാക്കിയത് തന്നെ ഈ പ്രതിഭാസം വന്നപ്പോഴായിരുന്നു. സമാനമാണ് ഇപ്പോള്‍ ഉണ്ടാവാന്‍ പോകുന്ന ചൊവ്വയിലെ സംഭവങ്ങളും.

ഭൂമിയുടെ അടുത്തെത്തും

ഭൂമിയുടെ അടുത്തെത്തും

ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്തെത്തും. അത് ജൂലൈ 31ന് അര്‍ധ രാത്രിയിലായിരിക്കും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ചൊവ്വ ഭൂമിക്ക് ഇത്രയും അടുത്തെത്തുന്നത് ഇത് ആദ്യമായിട്ടാണ്. നേരത്തെ 2003ല്‍ ഇത്തരമൊരു പ്രതിഭാസം ഉണ്ടായിരുന്നു. ഭൂമിയില്‍ നിന്ന് വെറും 35.8 മില്യണ്‍ മൈല്‍ മാത്രം അകലെയായിരിക്കും ചൊവ്വ. അര്‍ധരാത്രിയോടെ ഇത് സംഭവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയുടെ ദക്ഷിണ ചക്രവാളത്തിന് മുകളിലായിട്ടായിരിക്കും ചൊവ്വയെ കാണുക. ഇവിടെയുള്ളവര്‍ക്ക് കൃത്യമായി കാണാനാവുമെന്നാണ് സൂചന.

അടുത്തൊന്നും ഉണ്ടാവില്ല

അടുത്തൊന്നും ഉണ്ടാവില്ല

ഇനി അടുത്ത കാലത്തൊന്നും ഇത്രയും അടുത്ത ചൊവ്വ എത്തില്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 2035 സെപ്റ്റംബര്‍ 15നായിരിക്കും ഇനി ഇങ്ങനെയൊരു സമാഗമം ഉണ്ടാവുക. ഈ സമയത്ത് ചൊവ്വയും ചന്ദ്രനും ഭൂമിയുടെ എതിര്‍വശത്തായിരിക്കും. ഇത് ഭൂമിയുടെ ചലനം നിരീക്ഷിച്ചാണ് കണ്ടെത്തിയത്. തുടര്‍ന്ന് ചന്ദ്രന്‍ കിഴക്കായി കാണപ്പെടുകയും ചന്ദ്രന്‍ പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതേസമയം ആകാശത്തിന്റെ വ്യത്യസ്ത വശങ്ങളിലാണ് ചൊവ്വയും ചന്ദ്രനും കാണപ്പെടുന്നതെങ്കില്‍ ചൊവ്വ എതിര്‍വശത്ത് നില്‍ക്കുന്നതായിട്ടേ ഭൂമിയിലുള്ളവര്‍ക്ക് അനുഭവപ്പെടൂ.

തിളക്കം കുറയും

തിളക്കം കുറയും

ഭൂമിയോട് അടുത്ത് നില്‍ക്കുമ്പോള്‍ ചൊവ്വയ്ക്ക് തിളക്കമേറും. എന്നാല്‍ അകലം കൂടും തോറും അതിന്റെ തിളക്കം കുറഞ്ഞ് കൊണ്ടേയിരിക്കും. ഓഗസ്റ്റില്‍ ചൊവ്വയ്ക്ക് ഇത് കൊണ്ടാണ് തിളക്കം കുറയുന്നത്. അതേസമയം ജൂലായ് 31ന് ചൊവ്വയെ തിളക്കമേറിയതായി കാണാന്‍ സാധിക്കും. ജൂപിറ്ററിനേക്കാള്‍ തിളക്കമേറിയതായിരിക്കും ഈ സമയത്ത് ചൊവ്വ. വീനസ് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമേറിയതും ചന്ദ്രനായിരിക്കും. അതേസമയം വൈകുന്നേരങ്ങളില്‍ ചൊവ്വയെ നേരിട്ട് കാണാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ചന്ദ്രന്റെ വലിപ്പമുണ്ടാകില്ല

ചന്ദ്രന്റെ വലിപ്പമുണ്ടാകില്ല

അതേസമയം ചന്ദ്രന്റെ വലിപ്പത്തില്‍ ചൊവ്വയെ കാണാന്‍ സാധിക്കില്ല. ചൊവ്വയേക്കാളും 75 മടങ്ങ് വലിപ്പമേറിയതാണ് ചന്ദ്രന്‍. പക്ഷേ നിലവിലുള്ളതിനേക്കാള്‍ 1.8 മടങ്ങ് അധികം തിളക്കത്തിലായിരിക്കും ചൊവ്വയുണ്ടാവുക. കണ്ണുകൊണ്ട് കാണാമെങ്കിലും ടെലസ്‌കോപ്പ് ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. ചൊവ്വയുടെ പ്രതലത്തിലെ കാര്യങ്ങള്‍ വളരെ വ്യക്തമായി കാണാന്‍ ഇത് സഹായിക്കും. ചൊവ്വയിലെ മഞ്ഞുകണങ്ങള്‍ വരെ കൃത്യമായി കാണാന്‍ ഇതിലൂടെ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

അമേരിക്കയെ ഭയമില്ല.... മുട്ടുമടക്കില്ലെന്ന് ഇറാന്‍.... ചൈനയെയും റഷ്യയെയും ഒപ്പം നിര്‍ത്താന്‍ റൂഹാനിഅമേരിക്കയെ ഭയമില്ല.... മുട്ടുമടക്കില്ലെന്ന് ഇറാന്‍.... ചൈനയെയും റഷ്യയെയും ഒപ്പം നിര്‍ത്താന്‍ റൂഹാനി

ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍.... വിഭാഗീയത ഒഴിവാക്കാന്‍ മുരളീധരന് ആന്ധ്രയുടെ ചുമതല!!ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍.... വിഭാഗീയത ഒഴിവാക്കാന്‍ മുരളീധരന് ആന്ധ്രയുടെ ചുമതല!!

English summary
See Mars At Its Brightest, Closest Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X