പത്താന്‍കോടില്‍ നിരഞ്ജന് മരിച്ചത് മാധ്യമങ്ങള്‍ പറയുംപോലെയല്ല?
ദില്ലി: പത്താന്‍കോട് ഭീകരാക്രമണത്തില്‍ മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നത് സംഹന്ധിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്. മികച്ച സാങ്കേതിക സഹായം ലഭിയ്ക്കാത്തതും വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ എടുക്കാത്തതും ആയിരുന്നു ദുരന്തത്തിന് കാരണം എന്നായിരുന്നു പ്രധാന ആക്ഷേപങ്ങള്‍.
എന്നാല്‍ ഇതെല്ലാം നിഷേധിയ്ക്കുകയാണ് ഇപ്പോള്‍ കരസേനാ മേധാവി. നിരഞ്ജന് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നു എന്നാണ് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പറയുന്നത്.
എല്ലാ മുന്‍കരുതലുകളും എടുത്തിട്ടും പിന്നെ എങ്ങനെയാണ് നിരഞ്ജന്റെ വിലപ്പെട്ട ജീവന് നഷ്ടപ്പെട്ടത്?

പത്താന്‍കോട്
ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ പത്താന്‍കോട് വ്യോമസേനാ കേന്ദ്രം ആക്രമിച്ച് തുടങ്ങിയതിന്റെ രണ്ടാം ദിവസമാണ് നിരഞ്ജന് കുമാര്‍ രക്തസാക്ഷിയാകുന്നത്.

ലെഫ്റ്റനന്റ് കേണല്‍
ദേശീയ സുരക്ഷാ ഗാര്‍ഡില്‍ ലെഫ്റ്റനന്റ് കേണല്‍ ആയിരുന്നു മലയാളിയായ നിരഞ്ജന് കുമാര്‍. ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തിന്റെ ഭാഗമായാണ് നിരഞ്ജന് പത്താന്‍കോടില്‍ എത്തുന്നത്.

എങ്ങനെ മരിച്ചു
കൊല്ലപ്പെട്ട ഭീകരന്റെ ശരീരം പരിശോധിയ്ക്കുന്നതിനിടെ ഉഗ്ര ശേഷിയുള്ള ഗ്രനേഡ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. നിരഞ്ജന് തത്ക്ഷണം മരിച്ചു. മൂന്ന് എന്‍എസ്ജി ജവാന്മാര്ക്ക് പരിക്കേറ്റു.

സുരക്ഷാ മുന്‍കരുതല്‍
ബോംബ് നിര്‍വ്വീര്യമാക്കുമ്പോള്‍ ധരിയ്ക്കേണ്ട സുരക്ഷാ വസ്ത്രങ്ങളും മറ്റും നിരഞ്ജന് ധരിച്ചിരുന്നില്ല എന്നായിരുന്നു പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മൃതദേഹം മറിച്ചിട്ട് പരിശോധിയ്ക്കുമ്പോള്‍ ഗ്രനേഡ് പൊട്ടുകയായിരുന്നു.

ബോംബ് ഉണ്ടോ എന്നറിയാല്‍
കൊല്ലപ്പെട്ട ഭീകരരുടെ ശരീരത്തില്‍ സ്ഫോടക വസ്തുക്കളുണ്ടോ എന്നറിയാനുള്ള സംവിധാനം ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശം ഉണ്ട്. എന്നാല്‍ ഇത് ഉപയോഗിയ്ക്കപ്പെട്ടില്ലെന്നായിരുന്നു പ്രധാന ആക്ഷേപം.

എല്ലാ സുരക്ഷയും
എന്നാല്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും നിരഞ്ജന് കുമാര്‍ എടുത്തിരുന്നു എന്നാണ് ഇപ്പോള്‍ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പറയുന്നത്.

എന്നിട്ടും എങ്ങനെ
എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടും എങ്ങനെയാണ് നിരഞ്ജന് കൊല്ലപ്പെട്ടത് എന്നതിന് മാത്രം ഇപ്പോഴും ഉത്തരമില്ലെന്നതാണ് സത്യം.

ആദ്യ മൃതദേഹം
രണ്ടാം ദിവസം കണ്ടെടുത്ത ആദ്യ മൃതദേഹം അമ്പത് മീറ്ററോളം പ്രത്യേക വണ്ടിയില്‍ വലിച്ചുകൊണ്ടുവന്നതിന് ശേഷമാണ് പരിശോധിച്ചത്. രണ്ടാമത്തെ മൃതദേഹവും ഇങ്ങനെയാണ് കൊണ്ടുവന്നത് എന്നാണ് പറയുന്നത്. എന്നാല്‍ ഈ മൃതദേഹം പരിശോധിയ്ക്കുമ്പോഴാണ് നിരഞ്ജന് കൊല്ലപ്പെട്ടത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications