കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോടില്‍ നിരഞ്ജന്‍ മരിച്ചത് മാധ്യമങ്ങള്‍ പറയുംപോലെയല്ല?

Google Oneindia Malayalam News

ദില്ലി: പത്താന്‍കോട് ഭീകരാക്രമണത്തില്‍ മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നത് സംഹന്ധിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്. മികച്ച സാങ്കേതിക സഹായം ലഭിയ്ക്കാത്തതും വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ എടുക്കാത്തതും ആയിരുന്നു ദുരന്തത്തിന് കാരണം എന്നായിരുന്നു പ്രധാന ആക്ഷേപങ്ങള്‍.

എന്നാല്‍ ഇതെല്ലാം നിഷേധിയ്ക്കുകയാണ് ഇപ്പോള്‍ കരസേനാ മേധാവി. നിരഞ്ജന്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നു എന്നാണ് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പറയുന്നത്.

എല്ലാ മുന്‍കരുതലുകളും എടുത്തിട്ടും പിന്നെ എങ്ങനെയാണ് നിരഞ്ജന്റെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടത്?

പത്താന്‍കോട്

പത്താന്‍കോട്

ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ പത്താന്‍കോട് വ്യോമസേനാ കേന്ദ്രം ആക്രമിച്ച് തുടങ്ങിയതിന്റെ രണ്ടാം ദിവസമാണ് നിരഞ്ജന്‍ കുമാര്‍ രക്തസാക്ഷിയാകുന്നത്.

ലെഫ്റ്റനന്റ് കേണല്‍

ലെഫ്റ്റനന്റ് കേണല്‍

ദേശീയ സുരക്ഷാ ഗാര്‍ഡില്‍ ലെഫ്റ്റനന്റ് കേണല്‍ ആയിരുന്നു മലയാളിയായ നിരഞ്ജന്‍ കുമാര്‍. ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തിന്റെ ഭാഗമായാണ് നിരഞ്ജന്‍ പത്താന്‍കോടില്‍ എത്തുന്നത്.

എങ്ങനെ മരിച്ചു

എങ്ങനെ മരിച്ചു

കൊല്ലപ്പെട്ട ഭീകരന്റെ ശരീരം പരിശോധിയ്ക്കുന്നതിനിടെ ഉഗ്ര ശേഷിയുള്ള ഗ്രനേഡ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. നിരഞ്ജന്‍ തത്ക്ഷണം മരിച്ചു. മൂന്ന് എന്‍എസ്ജി ജവാന്‍മാര്‍ക്ക് പരിക്കേറ്റു.

 സുരക്ഷാ മുന്‍കരുതല്‍

സുരക്ഷാ മുന്‍കരുതല്‍

ബോംബ് നിര്‍വ്വീര്യമാക്കുമ്പോള്‍ ധരിയ്‌ക്കേണ്ട സുരക്ഷാ വസ്ത്രങ്ങളും മറ്റും നിരഞ്ജന്‍ ധരിച്ചിരുന്നില്ല എന്നായിരുന്നു പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മൃതദേഹം മറിച്ചിട്ട് പരിശോധിയ്ക്കുമ്പോള്‍ ഗ്രനേഡ് പൊട്ടുകയായിരുന്നു.

ബോംബ് ഉണ്ടോ എന്നറിയാല്‍

ബോംബ് ഉണ്ടോ എന്നറിയാല്‍

കൊല്ലപ്പെട്ട ഭീകരരുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കളുണ്ടോ എന്നറിയാനുള്ള സംവിധാനം ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശം ഉണ്ട്. എന്നാല്‍ ഇത് ഉപയോഗിയ്ക്കപ്പെട്ടില്ലെന്നായിരുന്നു പ്രധാന ആക്ഷേപം.

എല്ലാ സുരക്ഷയും

എല്ലാ സുരക്ഷയും

എന്നാല്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും നിരഞ്ജന്‍ കുമാര്‍ എടുത്തിരുന്നു എന്നാണ് ഇപ്പോള്‍ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പറയുന്നത്.

എന്നിട്ടും എങ്ങനെ

എന്നിട്ടും എങ്ങനെ

എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടും എങ്ങനെയാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത് എന്നതിന് മാത്രം ഇപ്പോഴും ഉത്തരമില്ലെന്നതാണ് സത്യം.

 ആദ്യ മൃതദേഹം

ആദ്യ മൃതദേഹം

രണ്ടാം ദിവസം കണ്ടെടുത്ത ആദ്യ മൃതദേഹം അമ്പത് മീറ്ററോളം പ്രത്യേക വണ്ടിയില്‍ വലിച്ചുകൊണ്ടുവന്നതിന് ശേഷമാണ് പരിശോധിച്ചത്. രണ്ടാമത്തെ മൃതദേഹവും ഇങ്ങനെയാണ് കൊണ്ടുവന്നത് എന്നാണ് പറയുന്നത്. എന്നാല്‍ ഈ മൃതദേഹം പരിശോധിയ്ക്കുമ്പോഴാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത്.

English summary
Niranjan was the best, had taken safety steps: Army chief...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X