ഭര്ത്താക്കന്മാരുടെ ഓര്‍മയില്‍ അവര്‍ യൂണിഫോമണിഞ്ഞു: ഇനി സൈന്യത്തിനൊപ്പം, ഇന്ത്യയുടെ അഭിമാനം!
സന്തോഷ് മഹാദിക്, മഹര്‍ റജിമെന്റില്‍ നായിക്കായിരുന്ന മുകേഷ് ദുബെ എന്നിവരുടെ ഭാര്യമാരാണ് പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയത്
ചെന്നൈ: ചൈന്നൈ ഓഫീസേഴ്സ് അക്കാദമയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 322 പേരില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന രണ്ട് താരങ്ങളുണ്ട്. രാജ്യത്തിനായി ജീവന് ത്യജിച്ച കേണല്‍ സന്തോഷ് മഹാദികിന്റെ ഭാര്യ സ്വാതി മഹാദിക്, മഹര്‍ റജിമെന്റില്‍ നായിക്കായിരുന്ന മുകേഷ് ദുബേയുടെ ഭാര്യ നിധി എന്നിവരാണ് പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയത്. 11 മാസത്തെ പരിശീലനത്തിനൊടുവിലാണ് 322 പേര്‍ക്കൊപ്പം ഇരുവരും പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കുന്നത്. ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമയില്‍ ശനിയാഴ്ചയായിരുന്നു പാസിംഗ് ഔട്ട് പരേഡ്.

2015 നവംബറില്‍ കശ്മീരിലെ കുപ് വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സ്വാതിയുടെ ഭര്‍ത്താവ് സന്തോഷ് വീരമൃത്യു വരിച്ചത്. ഭര്‍ത്താവിന്റെ മരണത്തോടെയാണ് അധ്യാപികയായിരുന്ന സ്വാതി സൈന്യത്തില്‍ ചേരുന്നതായി തീരുമാനിക്കുന്നത്. 38 കാരിയായും രണ്ട് മക്കളുടെ അമ്മയുമായ സ്വാതി മഹാരാഷ്ട്ര സ്വദേശിയാണ്. മുന്‍ സൈനികന്റെ ഭാര്യയായതിനാല്‍ സ്വാതിയ്ക്ക് പ്രായപരിധിയില്‍ ഇളവും ലഭിച്ചിരുന്നു. പൂനെയിലെ ആര്‍മി ഓര്‍ഡന്‍സ് കോര്‍പ്സിലാണ് സ്വാതി ജോലിയില്‍ പ്രവേശിക്കുക.

ഇന്ത്യന്‍ സൈന്യത്തിലെ മഹര്‍ രജിമെന്റില്‍ നായിക്കായിരുന്ന ഭര്‍ത്താവ് മുകേഷ് ദുബെ സര്‍വ്വീസിലിരിക്കെയാണ് 2009ല്‍ ഹൃദയാഘാതം മൂലം മരിക്കുന്നത്. നാല് ശ്രമത്തിനൊടുവില്‍ 2016ലാണ് സര്‍വ്വീസ് സെലക്ഷന് പരീക്ഷയെഴുതി പാസാവുന്നത്. മുകേഷ് മരിക്കുന്ന സമയത്ത് നിധി നാല് മാസ് ഗര്‍ഭിണിയായിരുന്നു. ഏഴ് വയസ്സുകാരനായ മകനും ചെന്നൈയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിന് സാക്ഷിയായിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications