കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താക്കന്മാരുടെ ഓര്‍മയില്‍ അവര്‍ യൂണിഫോമണിഞ്ഞു: ഇനി സൈന്യത്തിനൊപ്പം, ഇന്ത്യയുടെ അഭിമാനം!

സന്തോഷ് മഹാദിക്, മഹര്‍ റജിമെന്‍റില്‍ നായിക്കായിരുന്ന മുകേഷ് ദുബെ എന്നിവരുടെ ഭാര്യമാരാണ് പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയത്

Google Oneindia Malayalam News

ചെന്നൈ: ചൈന്നൈ ഓഫീസേഴ്സ് അക്കാദമയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 322 പേരില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന രണ്ട് താരങ്ങളുണ്ട്. രാജ്യത്തിനായി ജീവന്‍ ത്യജിച്ച കേണല്‍ സന്തോഷ് മഹാദികിന്‍റെ ഭാര്യ സ്വാതി മഹാദിക്, മഹര്‍ റജിമെന്‍റില്‍ നായിക്കായിരുന്ന മുകേഷ് ദുബേയുടെ ഭാര്യ നിധി എന്നിവരാണ് പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയത്. 11 മാസത്തെ പരിശീലനത്തിനൊടുവിലാണ് 322 പേര്‍ക്കൊപ്പം ഇരുവരും പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കുന്നത്. ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമയില്‍ ശനിയാഴ്ചയായിരുന്നു പാസിംഗ് ഔട്ട് പരേഡ്.

nidhiandswathi

2015 നവംബറില്‍ കശ്മീരിലെ കുപ് വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സ്വാതിയുടെ ഭര്‍ത്താവ് സന്തോഷ് വീരമൃത്യു വരിച്ചത്. ഭര്‍ത്താവിന്‍റെ മരണത്തോടെയാണ് അധ്യാപികയായിരുന്ന സ്വാതി സൈന്യത്തില്‍ ചേരുന്നതായി തീരുമാനിക്കുന്നത്. 38 കാരിയായും രണ്ട് മക്കളുടെ അമ്മയുമായ സ്വാതി മഹാരാഷ്ട്ര സ്വദേശിയാണ്. മുന്‍ സൈനികന്‍റെ ഭാര്യയായതിനാല്‍ സ്വാതിയ്ക്ക് പ്രായപരിധിയില്‍ ഇളവും ലഭിച്ചിരുന്നു. പൂനെയിലെ ആര്‍മി ഓര്‍ഡന്‍സ് കോര്‍പ്സിലാണ് സ്വാതി ജോലിയില്‍ പ്രവേശിക്കുക.

swathimahadik-

ഇന്ത്യന്‍ സൈന്യത്തിലെ മഹര്‍ രജിമെന്‍റില്‍ നായിക്കായിരുന്ന ഭര്‍ത്താവ് മുകേഷ് ദുബെ സര്‍വ്വീസിലിരിക്കെയാണ് 2009ല്‍ ഹൃദയാഘാതം മൂലം മരിക്കുന്നത്. നാല് ശ്രമത്തിനൊടുവില്‍ 2016ലാണ് സര്‍വ്വീസ് സെലക്ഷന്‍ പരീക്ഷയെഴുതി പാസാവുന്നത്. മുകേഷ് മരിക്കുന്ന സമയത്ത് നിധി നാല് മാസ് ഗര്‍ഭിണിയായിരുന്നു. ഏഴ് വയസ്സുകാരനായ മകനും ചെന്നൈയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിന് സാക്ഷിയായിരുന്നു.

English summary
After marching to 'Auld Lang Syne' at Chennai's Officers' Training Academy, 332 candidates broke ranks and hugged to celebrate becoming officers of the Indian Army. Among them were Swati Mahadik, wife of Colonel Santosh Mahadik who died fighting terrorists in Kupwara district of Jammu & Kashmir in November 2015, and Nidhi Misra, the widow of a naik who died in 2009.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X