Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതി സുസുകിയുടെ അപ്രതീക്ഷിത നടപടി; നിര്‍മാണം നിര്‍ത്തി, രണ്ടുദിവസത്തേക്ക്, കടുത്ത പ്രതിസന്ധി!!

ദില്ലി: വാഹന നിര്‍മാണ രംഗത്തെ അതികായരായ മാരുതി സുസുകി കടുത്ത പ്രതിസന്ധിയിലാണെന്ന് സൂചിപ്പിച്ച് കമ്പനിയുടെ അപ്രതീക്ഷിത നടപടി. രണ്ടുദിവസം രണ്ടു ഫാക്ടറികളിലെ നിര്‍മാണം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചു. ഹരിയാനയിലെ രണ്ടു ഫാക്ടറികളിലെ നിര്‍മാണമാണ് നിര്‍ത്തിവെക്കുക. ഈ വിവരം പുറത്തുവന്ന ഉടനെ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.

കാര്‍ നിര്‍മാണം വന്‍തോതില്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായെന്നും ആവശ്യക്കാരില്ലെന്നും കഴിഞ്ഞദിവസം കമ്പനി അറിയിച്ചിരുന്നു. മാത്രമല്ല, മൂന്ന് ലക്ഷം തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. വാഹന നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയുടെ ഈ അവസ്ഥ സാമ്പത്തിക പ്രതിസന്ധിയെ ആണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഗുരുഗ്രാം, മാനേസര്‍

ഗുരുഗ്രാം, മാനേസര്‍

രണ്ടുദിവസത്തേക്ക് നിര്‍മാണം നിര്‍ത്തിവയ്ക്കുന്ന കാര്യം ബുധനാഴ്ചയാണ് മാരുതി സുസുകി അറിയിച്ചത്. ഹരിയാനയിലെ ഗുരുഗ്രാം, മാനേസര്‍ എന്നിവിടങ്ങളിലെ ഫാക്ടറികളിലാണ് നിര്‍മാണം നിര്‍ത്തുന്നത്. സപ്തംബര്‍ ഏഴ്, ഒമ്പത് തിയ്യതികളില്‍ നിര്‍മാണം ഉണ്ടാകില്ല.

പത്ത് വര്‍ഷത്തിനിടെ ആദ്യം

പത്ത് വര്‍ഷത്തിനിടെ ആദ്യം

രാജ്യത്തെ ഓട്ടോ വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പത്ത് വര്‍ഷത്തിനിടെ ഇത്രയും കടുത്ത പ്രതിസന്ധി നേരിട്ടിട്ടില്ലെന്ന് കമ്പനികള്‍ പറയുന്നു. വാഹനങ്ങളുടെ വില്‍പ്പന നന്നേ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, തിരിച്ചുവരവിന്റെ സൂചനയും കാണുന്നില്ല.

 രണ്ടില്‍ ഒന്ന് മാരുതി

രണ്ടില്‍ ഒന്ന് മാരുതി

രാജ്യത്തെ പ്രധാന വാഹന നിര്‍മാതാക്കളാണ് മാരുതി സുസുകി. രാജ്യത്ത് നിര്‍മിക്കുന്ന രണ്ട് പാസഞ്ചര്‍ വാഹനങ്ങളില്‍ ഒന്ന് മാരുതി സുസുകിയുടേതാണ് എന്നാണ് കണക്ക്. രണ്ടുദിവസം ഉല്‍പ്പാദന രഹിത ദിനമായി മാറ്റിയിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

നാലാം വാഹന വിപണി

നാലാം വാഹന വിപണി

ലോകത്തെ നാലാം വാഹന വിപണിയാണ് ഇന്ത്യ. നേരിട്ടോ അല്ലാതെയോ മൂന്നര കോടി ജനങ്ങളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. അവിടെയാണ് പ്രധാന നിര്‍മാണ കമ്പനി പ്രതിസന്ധി പരസ്യമാക്കിയിരിക്കുന്നത്. 3000 ജോലിക്കാരുടെ കരാര്‍ പുതുക്കില്ലെന്ന് മാരുതി സുസുകി കമ്പനി അറിയിച്ചു.

ഓഹരി നാല് ശതമാനം ഇടിഞ്ഞു

ഓഹരി നാല് ശതമാനം ഇടിഞ്ഞു

മാരുതി സുസുകിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം 32.7 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കമ്പനി വിറ്റത് 158189 കാറുകളാണ്. എന്നാല്‍ ഈ വര്‍ഷം ആഗസ്റ്റില്‍ വില്‍പ്പന 106413 ആയി കുറഞ്ഞു. നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി നാല് ശതമാനം ഇടിഞ്ഞു.

34 ശതമാനം കുറഞ്ഞു

34 ശതമാനം കുറഞ്ഞു

ആഭ്യന്തര വില്‍പ്പനയില്‍ 34 ശതമാനം കുറവുണ്ടായി എന്ന് കമ്പനി തന്നെ അറിയിക്കുന്നു. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ആഭ്യന്തര വില്‍പ്പന 147700 എണ്ണമായിരിന്നെങ്കില്‍ ഇക്കഴിഞ്ഞ മാസം 97061 ആയി കുറഞ്ഞു. ആള്‍ട്ടോ, വാഗണ്‍ആര്‍ തുടങ്ങിയ ചെറിയ കാറുകള്‍ ആഗസ്റ്റില്‍ വിറ്റത് 10123 എണ്ണമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 35895 എണ്ണമായിരുന്നു.

സര്‍ക്കാരിന്റെ നീക്കം ഫലം കാണുന്നില്ല

സര്‍ക്കാരിന്റെ നീക്കം ഫലം കാണുന്നില്ല

രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാന കാര്‍ നിര്‍മാതാക്കള്‍ അവരുടെ വില്‍പ്പന രണ്ടുദിവസത്തേക്ക് നിര്‍ത്തിവെക്കുന്നത്. വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഫലം കാണുന്നില്ല എന്നതാണ് അവസ്ഥ.

മന്‍മോഹന്‍ സിങിനെ കേള്‍ക്കൂ എന്ന് ശിവസേന

മന്‍മോഹന്‍ സിങിനെ കേള്‍ക്കൂ എന്ന് ശിവസേന

വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇനിയും ചര്‍ച്ച നടത്തുമെന്നും അവര്‍ വിശദീകരിച്ചു. രാജ്യത്ത് മാന്ദ്യം വരാന്‍ കാരണം മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. മന്‍മോഹന്‍ സിങ് പറയുന്നത് ശ്രദ്ധിക്കണമെന്ന് സഖ്യകക്ഷിയായ ശിവസേന, ബിജെപിയെ ഉപദേശിച്ചു.

സ്‌കൂട്ടേഴ്‌സ് ഇന്ത്യ അടച്ചുപൂട്ടും

സ്‌കൂട്ടേഴ്‌സ് ഇന്ത്യ അടച്ചുപൂട്ടും

അതിനിടെ, പൊതുമേഖലാ സ്ഥാപനമായ സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന കമ്പനിയാണ് ഇപ്പോള്‍ അടച്ചുപൂട്ടുന്നത്. ഓട്ടോ സെക്ടറില്‍ തുടരുന്ന പ്രതിസന്ധിയും ഏറ്റെടുക്കാന്‍ ആളെ കിട്ടാത്തതുമാണ് കമ്പനി അടച്ചുപൂട്ടാം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചതെന്ന് ബ്ലൂംബെര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.

 നഷ്ടത്തിലുള്ളവ പൂട്ടും

നഷ്ടത്തിലുള്ളവ പൂട്ടും

ലാംബ്രറ്റ സ്‌കൂട്ടറിന്റെ നിര്‍മാതാക്കളാണ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ ഫാക്ടറികളിലെ യന്ത്രങ്ങളെല്ലാം വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഷ്ടത്തിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുക എന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ഫ്‌ളൂറോകാര്‍ബണ്‍സ്

ഹിന്ദുസ്ഥാന്‍ ഫ്‌ളൂറോകാര്‍ബണ്‍സ്

വിക്രം എന്ന ബ്രാന്‍ഡിലാണ് മുച്ചക്ര വാഹനങ്ങള്‍ സ്‌കൂട്ടേഴ്‌സ് ഇന്ത്യ പുറത്തിറക്കുന്നത്. 1975ലാണ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങിയത്. മികച്ച ലാഭം കൊയ്തിരുന്ന കമ്പനി പിന്നീട് സര്‍ക്കാരുകളുടെ അശ്രദ്ധയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ ഫ്‌ളൂറോകാര്‍ബണ്‍സ് എന്ന പൊതുമേഖലാ കമ്പനി സര്‍ക്കാര്‍ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു.

കോണ്‍ഗ്രസ് ബന്ദിനിടെ അക്രമം; ബസുകള്‍ തകര്‍ത്തു, സ്‌കൂളുകള്‍ അടച്ചു, കെഎസ്ആര്‍ടിസി നിര്‍ത്തി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+