കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതി സുസുകി വില വെട്ടിക്കുറച്ചു; ഒരു ലക്ഷം രൂപ വരെ കിഴിവ്, ബാങ്ക് വായ്പയും കുറഞ്ഞേക്കും

Google Oneindia Malayalam News

ദില്ലി: വാഹന വിപണി വീണ്ടും സജീവമാക്കാന്‍ മാരുതി സുസുകിയുടെ പുതിയ പ്രഖ്യാപനം. വില വെട്ടിക്കുറച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് കമ്പനി. കാര്‍ വിലയില്‍ ഒരുലക്ഷം രൂപവരെ വില കുറച്ചിരിക്കുകയാണ് മാരുതി. വാഹനം വാങ്ങുന്നതിന് നല്‍കുന്ന വായ്പയുടെ പലിശനിരക്ക് കുറയ്ക്കാനും കമ്പനി ബാങ്കുകളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനിയാണ് മാരുതി സുസുകി. മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുകയാണ് കമ്പനി. ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിട്ടും ചെലവ് കുറച്ചും പ്രതിസന്ധി മറികടക്കാന്‍ നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ ആകര്‍ഷിക്കാന്‍ വില വെട്ടിക്കുറയ്ക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കമ്പനിയുടെ ലക്ഷ്യം

കമ്പനിയുടെ ലക്ഷ്യം

കാറുകളുടെ ചില്ലറ വില്‍പ്പന വിപണി സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി സുസുകിയുടെ നീക്കം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി നേരിടുന്നത്. ഇനിയും പ്രതിസന്ധിയില്‍ നിന്ന് കരകയറിയില്ലെങ്കില്‍ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് കമ്പനി വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

 ഇളവ് നല്‍കുന്നത് ഇങ്ങനെ

ഇളവ് നല്‍കുന്നത് ഇങ്ങനെ

വന്‍തോതില്‍ വില വെട്ടിക്കുറച്ചിരിക്കുകയാണ് മാരുതി. 40000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറയുന്നു. ജനങ്ങളെ വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ നീക്കം.

പലിശ നിരക്ക് കുറയ്ക്കണം

പലിശ നിരക്ക് കുറയ്ക്കണം

ബാങ്കുകള്‍ വാഹനം വാങ്ങുന്നതിന് നല്‍കുന്ന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കണമെന്ന് മാരുതി ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് അടുത്തിടെ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരുന്നു. ഇതിന് അനുസൃതമായ കുറവ് ബാങ്കുകള്‍ വാഹന വായ്പയിലും വരുത്തണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

 ആഘോഷ വേളകളില്‍

ആഘോഷ വേളകളില്‍

ആഘോഷ വേളകളില്‍ മാരുതി വന്‍ വില്‍പ്പന നടത്താറുണ്ട്. എന്നാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ ഇടിവ് തുടരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് 2018ല്‍ കമ്പനി നേരിട്ടത്. അതിനേക്കാള്‍ തിരിച്ചടിയാണ് ഈ വര്‍ഷം കമ്പനി നേരിടുന്നത്.

പ്രതിസന്ധിക്ക് കാരണം

പ്രതിസന്ധിക്ക് കാരണം

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് ഉപഭോക്താക്കളെ പിന്നോട്ട് വലിച്ചിട്ടുണ്ട്. കൂടാതെ വാഹനങ്ങളുടെ വിലയിലും വര്‍ധനവ് വന്നു. കേന്ദ്രസര്‍ക്കാര്‍ ചില നിയന്ത്രണങ്ങളും നടപ്പാക്കി. ഇതെല്ലാമാണ് വാഹനം വാങ്ങുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്‍മാറാന്‍ കാരണമെന്ന് മാരുതി സുസുകി കരുതുന്നു.

നിര്‍മാണം നിര്‍ത്തി

നിര്‍മാണം നിര്‍ത്തി

പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന ചില ഫാക്ടറികളില്‍ മാരുതി നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. ഹരിയാനയിലെ ഗുരുഗ്രാം, മാനേസര്‍ എന്നിവിടങ്ങളിലെ ഫാക്ടറികളിലാണ് നിര്‍മാണം നിര്‍ത്തിത്. സപ്തംബര്‍ ഏഴ്, ഒമ്പത് തിയ്യതികളില്‍ നിര്‍മാണം നടന്നില്ല. ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം.

കേന്ദ്രവാദം തള്ളി

കേന്ദ്രവാദം തള്ളി

രാജ്യത്തെ പ്രധാന വാഹന നിര്‍മാതാക്കളാണ് മാരുതി സുസുകി. രാജ്യത്ത് നിര്‍മിക്കുന്ന രണ്ട് പാസഞ്ചര്‍ വാഹനങ്ങളില്‍ ഒന്ന് മാരുതി സുസുകിയുടേതാണ് എന്നാണ് കണക്ക്. പക്ഷേ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങള്‍ കമ്പനി നടത്തുന്നത്. വാഹന വിപണിയില്‍ പ്രതിസിന്ധിയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ വാദം മാരുതി സുസുകി തള്ളിയിരുന്നു.

 തരണം ചെയ്യാന്‍ സാധ്യത കുറവ്

തരണം ചെയ്യാന്‍ സാധ്യത കുറവ്

രാജ്യത്തെ ഓട്ടോ വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പത്ത് വര്‍ഷത്തിനിടെ ഇത്രയും കടുത്ത പ്രതിസന്ധി നേരിട്ടിട്ടില്ലെന്ന് കമ്പനികള്‍ പറയുന്നു. വാഹനങ്ങളുടെ വില്‍പ്പന നന്നേ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, തിരിച്ചുവരവിന്റെ സൂചനയും കാണുന്നില്ല. സര്‍ക്കാര്‍ ഉത്തേജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലം കാണാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്.

ആഗസ്റ്റിലെ തിരിച്ചടി

ആഗസ്റ്റിലെ തിരിച്ചടി

3000 ജോലിക്കാരുടെ കരാര്‍ പുതുക്കില്ലെന്ന് മാരുതി സുസുകി കമ്പനി അറിയിച്ചു. വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം 32.7 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കമ്പനി വിറ്റത് 158189 കാറുകളാണ്. എന്നാല്‍ ഈ വര്‍ഷം ആഗസ്റ്റില്‍ വില്‍പ്പന 106413 ആയി കുറഞ്ഞു. നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി നാല് ശതമാനം ഇടിഞ്ഞു.

ആള്‍ട്ടോ വില്‍പ്പനയും ഇടിഞ്ഞു

ആള്‍ട്ടോ വില്‍പ്പനയും ഇടിഞ്ഞു

ആഭ്യന്തര വില്‍പ്പനയില്‍ 34 ശതമാനം കുറവുണ്ടായി എന്ന് കമ്പനി തന്നെ അറിയിക്കുന്നു. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ആഭ്യന്തര വില്‍പ്പന 147700 എണ്ണമായിരിന്നെങ്കില്‍ ഇക്കഴിഞ്ഞ മാസം 97061 ആയി കുറഞ്ഞു. ആള്‍ട്ടോ, വാഗണ്‍ആര്‍ തുടങ്ങിയ ചെറിയ കാറുകള്‍ ആഗസ്റ്റില്‍ വിറ്റത് 10123 എണ്ണമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 35895 എണ്ണമായിരുന്നു. രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങിയെന്നാണ് സൂചനകള്‍.

പ്രതിസന്ധിയുടെ മറ്റൊരു സാക്ഷ്യം

പ്രതിസന്ധിയുടെ മറ്റൊരു സാക്ഷ്യം

പൊതുമേഖലാ സ്ഥാപനമായ സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതും പ്രതിസന്ധി രൂക്ഷമായതിന്റെ ലക്ഷണമാണ്. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന കമ്പനിയാണ് ഇപ്പോള്‍ അടച്ചുപൂട്ടുന്നത്. ഓട്ടോ സെക്ടറില്‍ തുടരുന്ന പ്രതിസന്ധിയും ഏറ്റെടുക്കാന്‍ ആളെ കിട്ടാത്തതുമാണ് കമ്പനി അടച്ചുപൂട്ടാം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്.

മോദിക്ക് കൂനിന്‍മേല്‍ കുരു പോലെ തിരിച്ചടി; എണ്ണവില 19 ശതമാനം കൂടി, ഗള്‍ഫ് യുദ്ധശേഷം ആദ്യംമോദിക്ക് കൂനിന്‍മേല്‍ കുരു പോലെ തിരിച്ചടി; എണ്ണവില 19 ശതമാനം കൂടി, ഗള്‍ഫ് യുദ്ധശേഷം ആദ്യം

English summary
Maruti Suzuki offers discounts to revive demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X