കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതി സുസുകിക്ക് വന്‍ തകര്‍ച്ച; വില്‍പ്പന കൂപ്പുകുത്തി, രാജ്യം മാന്ദ്യഭീഷണിയില്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്‍പ്പന കുത്തനെ ഇടിയുന്നു. ആഗസ്റ്റ് മാസത്തില്‍ മാത്രം 32.7 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കമ്പനി വിറ്റത് 158189 കാറുകളാണ്. എന്നാല്‍ ഈ വര്‍ഷം ആഗസ്റ്റില്‍ വില്‍പ്പന 106413 ആയി കുറഞ്ഞു.

10

കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 34 ശതമാനം കുറവുണ്ടായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ആഭ്യന്തര വില്‍പ്പന 147700 എണ്ണമായിരിന്നെങ്കില്‍ ഇക്കഴിഞ്ഞ മാസം 97061 ആയി കുറഞ്ഞു. ആള്‍ട്ടോ, വാഗണ്‍ആര്‍ തുടങ്ങിയ ചെറിയ കാറുകള്‍ ആഗസ്റ്റില്‍ വിറ്റത് 10123 എണ്ണമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 35895 എണ്ണമായിരുന്നു. കയറ്റുമതിയിലും ഇടിവുണ്ടായി എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാന കാര്‍ നിര്‍മാതാക്കള്‍ അവരുടെ വില്‍പ്പന കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. മറ്റു വാഹന വിപണികളിലും വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായി എന്ന് കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്.

മലപ്പുറത്തെ 'യുവ കോടീശ്വരന്റെ' കൊലപാതകം; ആസ്തി വിവരങ്ങള്‍ പുറത്ത്! മാനേജര്‍ മിന്റു തട്ടിയത് കോടികള്‍മലപ്പുറത്തെ 'യുവ കോടീശ്വരന്റെ' കൊലപാതകം; ആസ്തി വിവരങ്ങള്‍ പുറത്ത്! മാനേജര്‍ മിന്റു തട്ടിയത് കോടികള്‍

വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇനിയും ചര്‍ച്ച നടത്തുമെന്നും അവര്‍ വിശദീകരിച്ചു. രാജ്യത്ത് മാന്ദ്യം വരാന്‍ കാരണം മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

English summary
Maruti Suzuki reports 33% drop in August sales
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X