കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതി സുസുക്കിയുടെ രണ്ടാം പാദത്തിലെ ലാഭം 1,359 കോടി രൂപ: അറ്റവില്‍പ്പനയില്‍ 22.50 ശതമാനം ഇടിവ്

  • By S Swetha
Google Oneindia Malayalam News

മുംബൈ: 2019 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മാരുതി സുസുക്കി 39.35 ശതമാനത്തോടെ അറ്റാദായം 1,358.60 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,240.4 കോടി രൂപയായിരുന്നു ലാഭം. കമ്പനി 950 കോടി രൂപയുടെ ലാഭം പ്രതീക്ഷിച്ചിരുന്നതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കമ്പനിയുടെ അറ്റവില്‍പ്പന 22.50 ശതമാനം ഇടിഞ്ഞ് 16,120.40 കോടി രൂപയായി. അവലോകന കാലയളവില്‍ വില്‍പ്പനയുടെ അളവ് 30.2 ശതമാനം ഇടിഞ്ഞ് 338317 യൂണിറ്റായി. ഓപ്പറേറ്റിങ് ഇബിറ്റി 74.9 ശതമാനം ഇടിഞ്ഞ് 680 കോടി രൂപയായതായി ബിഎസ്ഇ ഫയലിംഗില്‍ കമ്പനി അറിയിച്ചു.

 'ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതായപ്പോള്‍ തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക';ജലീലിനെതിരെ ഫിറോസ് 'ന്യായീകരിച്ച് നിക്കക്കള്ളിയില്ലാതായപ്പോള്‍ തൊണ്ടി മുതൽ തിരിച്ചേൽപ്പിക്കുക';ജലീലിനെതിരെ ഫിറോസ്

auto-sector-15

ഈ വര്‍ഷം ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ വില്‍പ്പനയില്‍ നിരവധി ഘടകങ്ങള്‍ കാരണം ഗണ്യമായ ഇടിവുണ്ടായതായി മാരുതി പറഞ്ഞു. കൂടുതല്‍ കര്‍ശനമായ സുരക്ഷ, എമിഷന്‍ (ബിഎസ് 6) മാനദണ്ഡങ്ങള്‍ നടപ്പിലാക്കുക, വാഹന ഇന്‍ഷുറന്‍സ് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുക, പല സംസ്ഥാനങ്ങളിലും റോഡ് നികുതി വര്‍ദ്ധനവ് തുടങ്ങി വിവിധ കാരണങ്ങളാല്‍ കാര്‍ വാങ്ങുന്നതിനുള്ള ചെലവ് കൂടിയത് ഒരു പ്രധാന ഘടകമാണ്. ഇതിനൊപ്പം, പണത്തിന്റെ ലഭ്യത കുറഞ്ഞതും പണമടയ്ക്കാനുള്ള ആവശ്യകത വര്‍ദ്ധിക്കുന്നതും ഉപഭോക്താക്കള്‍ കാറുകള്‍ സ്വന്തമാക്കുന്നതിന് എതിരായി ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
1,359 കോടി രൂപ. Maruti suzukki's second half turn over became 1,358 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X