മേരി കോമും പീഡനത്തിന്റെ ഇര
ന്യൂഡല്‍ഹി: ഇപ്പോള്‍ രാജ്യത്തെ ഏറ്റവും തരപദവിയിലുള്ള വനിതാ സ്പോര്‍ട്സ് താരം ആരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ ബോക്സിംഗ് താരം മേരി കോം. മേരി കോം എന്ന സിനിമയും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ സുവര്ണനേട്ടവുമെല്ലാം അവര്‍ക്ക് കൂടുതല്‍ ആരാധകരെ സമ്മാനിച്ചിരിക്കുകയാണ്.
ഇത്തരമൊരുവേളയിലാണ് സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ നിന്ന് താനും മുക്തയായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മേരി കോം രംഗത്തെത്തിയിരിക്കുന്നത്. മൂന്നുതവണ താന്‍ പീഡിനത്തിന് ഇരയായെന്നാണ് ഇടിക്കൂട്ടിലെ സിംഹം പറയുന്നത്. 2004ല്‍ ആയിരുന്നു ആദ്യ സംഭവം. രോഹ്തക്കിലുള്ള ഒരു കാമ്പില്‍ നടക്കാനിറങ്ങിയ തന്നെ ഒരാള്‍ തന്നെ പിറകില്‍ നിന്നും പിടിക്കുകയായിരുന്നു.

മറ്റൊരിക്കല്‍ 2006ല്‍ സുഹൃത്തായ ജെന്നിഫറിനൊപ്പം ലോദി കോളനിയിലൂടെ പോകുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് മേരി പറഞ്ഞു. മണിപ്പൂരില്‍ വെച്ച് ഒരു റിക്ഷക്കാരനും തന്നെ മാനഭംത്തിനിരയാക്കാന് ശ്രമിച്ചതായി മേരി വെളിപ്പെടുത്തി. കായികമായി നേരിട്ടാണ് അന്ന് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെമ്പാടും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ആര്‍ക്ക് എപ്പോള്‍ എവിടെവച്ചുവേണമെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാവുന്നതേയുള്ളുവെന്ന് മേരി പറയുന്നു. വടക്കു കിഴക്കന്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ഡല്‍ഹിയില്‍ വെച്ചുണ്ടായ വംശീയ അധിക്ഷേപത്തിനെതിരെയും മേരി പ്രതികരിച്ചു. ഇന്ത്യക്കാരെന്ന ഒറ്റവികാരമാണ് നമുക്ക് ഉണ്ടാകേണ്ടതെന്നും. മതം ദേശം തുടങ്ങിയ വേര്‍തിരിവുകള്‍ പാടില്ലെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications