പാക് പതാക വീശുന്നതില്‍ തെറ്റില്ലെന്ന് മസ്രത്ത് ആലം
ശ്രീനഗര്‍: വിഘടനവാദി നേതാവ് സയ്ദ് അലി ഗീലാനിയുടെ സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട റാലിയില്‍ പാക്കിസ്ഥാന്‍ പതാക വീശിയതില്‍ തെറ്റുള്ളതായി കരുതുന്നില്ലെന്ന് വിഘടനവാദി നേതാവ് മസറത്ത് ആലം പ്രതികരിച്ചു. സംഭവം ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് ആലം പ്രതികരണവുമായി രംഗത്തെത്തിയത്.
താന്‍ ഏതെങ്കിലും പതാക വീശിയിട്ടില്ല. അതേസമയം, റാലിയില്‍ പങ്കെടുത്ത ജനങ്ങള്‍ പതാക വീശിയതിനെ തെറ്റുപറയാനും പറ്റില്ല. 1947 മുതല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കാശ്മീരില്‍ നടക്കുന്നുണ്ടെന്ന് ആലം പറഞ്ഞു. കഴിഞ്ഞമാസമാണ് മുഫ്തി സയീദ് സര്‍ക്കാരിന്റെ തീരുമാനപ്രകാരം മസ്രത്ത് ആലം ജയില്‍ മോചിതനായത്.

ഇതിനുശേഷം സൈന്യത്തിന്റെ നടപടിക്കെതിരെ റാലി നടത്തിയതിന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റാലി വിവാദത്തിലായത്. റാലിയില്‍ പങ്കെടുത്തവര്‍ പാക് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പാക് പതാകള്‍ വീശുകയും ചെയ്തതാണ് വിവാദത്തിനടിസ്ഥാനം. സംഭവത്തില്‍ ആലത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ്. സംഭവത്തെകുറിച്ച് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി കാര്യമായി പ്രതികരിച്ചിട്ടില്ല. നിയമം അതിന്റെ വഴിക്കു പോകുമെന്നുമാത്രമാണ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ പ്രതികരണം. ജമ്മുവില്‍ പിഡിപി ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ബിജെപിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications