കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രത്തിന്‍റെ 5 ഏക്കര്‍ പരിധിക്ക് പുറത്താവണം മുസ്ലീം പള്ളി; ആവശ്യവുമായി ആര്‍എസ്എസ് നേതാവ്

Google Oneindia Malayalam News

മുംബൈ: ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യ ഭൂമിയില്‍ ഇനി രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് പകരം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കുമെന്നും വിധിയില്‍ പറയുന്നു. എന്നാല്‍ ക്ഷേത്രത്തിന്‍റെ അഞ്ചേക്കര്‍ പരിധിക്ക് പുറത്ത് മാത്രമേ പള്ളി പണിയാന്‍ അനുവദിക്കാവൂവെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് നേതാവായ എംജി വൈദ്യ.

 rsstemple-1

സുപ്രീം കോടതി വിധിയിൽ താന്‍ പൂര്‍ണ സംതൃപ്തനാണ്. അയോധ്യ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടു. ഉടന്‍ അവിടെ വലിയ രാമക്ഷേത്രം ഉയരും. മസ്ജിദ് നിർമ്മാണത്തിനായി അയോധ്യയിൽ മുസ്ലീങ്ങൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകിയിട്ടുണ്ട്, ഇതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ രാമക്ഷേത്രത്തിന്‍റെ പ്രദക്ഷിണ വഴിയില്‍ നിന്നും അഞ്ച് ഏക്കര്‍ മാറി മാത്രമേ പള്ളിക്ക് സ്ഥലം അനുവദിക്കാവൂ എവ്വാണ് സുപ്രീം കോടതിയോട് ആവശ്യപ്പെടാനുള്ളത്, വൈദ്യ പറഞ്ഞു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

96കാരനായ എം ജി വൈദ്യ എല്ലാ ആര്‍എസ്എസ് അധ്യക്ഷന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. 2014 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അയോധ്യയില്‍ രാമക്ഷേത്രം എന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിയത് വൈദ്യ ആയിരുന്നു.

അയോധ്യയുടെ പേരില്‍ രാഷട്രീയം കളിക്കാനുള്ള ബിജെപിയുടെ വാതിലുകള്‍ അടഞ്ഞെന്ന് കോണ്‍ഗ്രസ്അയോധ്യയുടെ പേരില്‍ രാഷട്രീയം കളിക്കാനുള്ള ബിജെപിയുടെ വാതിലുകള്‍ അടഞ്ഞെന്ന് കോണ്‍ഗ്രസ്

നിരവധി വൈരുധ്യങ്ങള്‍; വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

സുപ്രീം കോടതി പരിഗണിച്ചത് പുരാവസ്തു തെളിവുകള്‍; ശരിവയ്ക്കപ്പെട്ടത് കെകെ മുഹമ്മദിന്റെ വാദങ്ങള്‍

English summary
Masjid Land Should be 5 acre away from temple says RSS leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X