കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുത്തബ് മിനാറിന് സമീപം വെടിവയ്പ്പ്, അക്രമി സംഘം രക്ഷപ്പെട്ടു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഖുത്തബ് മിനാറിന് സമീപം വെടിവയ്പ്പ് നടന്നു. വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഖുത്തബ് മിനാറിലെ പ്രധാന കവാടത്തിന് അന്‍പത് മീറ്റര്‍ അകലെ ഒരു കടയില്‍ ഉണ്ടായിരുന്ന യുവാക്കള്‍ക്ക് നേരെയാണ് വെടിവയ്പ്പ് നടന്നത്. ഒരാള്‍ മരിയ്ക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറയുന്നത്. സോനു സേജ്വാള്‍ (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.സുഹൃത്തും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായ സന്ദീപ് (30)ന് ഗുരുതരമായി പരിക്കേറ്റു.

Qutub Minar

സന്ദീപിനെ ലക്ഷ്യമിട്ട് അക്രമികള്‍ നടത്തിയ വെടിവയ്പ്പിലാണ് ആളുമാറി സോനുവിനും വെടിയേല്‍ക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദേശികള്‍ ഉള്‍പ്പടെ വലിയൊരു സംഘം പ്രദേശത്ത് ഉണ്ടായിരുന്നു. പലരും പരിഭ്രന്തരായ. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമികള്‍ പത്ത് റൗണ്ട് വെടിയുതിര്‍തക്തും.

നീരജ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഇയാള്‍ സന്ദീപുമായി ശത്രുതയിലായിരുന്നു. ഇരുവരും റിയല്‍ എസ്റ്റേര്റ് ബിസിനസുകാരാണ്. ലാദേ സാരായ് സ്വദേശിയാണ് സന്ദീപ്. കൊല്ലപ്പെട്ട സോനു ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ഫയര്‍ അറ്റന്‍ഡന്‍റ് ആണ്. അക്രമി സംഘത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി.

English summary
Masked gunmen open fire near Qutub Minar, 1 dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X