കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള ഭീകരന്‍ മസൂദ് അസര്‍; അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി ഒടുവില്‍ ചൈനയും... ചൈനയുടെ ഇപ്പോഴത്തെ മാറ്റത്തിന് കാരണമെന്ത്?

Google Oneindia Malayalam News

ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് പോലും തലകുലുക്കാത്ത ചൈനയുടെ ഇപ്പോഴത്തെ മാറ്റത്തിന് കാരണമെന്താണെന്നാണ് പലരുടെയും ഉള്ളിലുള്ള ചോദ്യം.

<strong>അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത കെട്ടിടങ്ങള്‍: ഉടമകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും, അഗ്‌നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് നിർബന്ധം!!</strong>അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത കെട്ടിടങ്ങള്‍: ഉടമകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും, അഗ്‌നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് നിർബന്ധം!!

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം യു എന്‍ രക്ഷാസമിതിയുടെ മുമ്പിലെത്തിയിരുന്നു. എന്നാല്‍, മാര്‍ച്ചിലും ഈ വിഷയം പരിഗണിച്ചപ്പോള്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് തല്‍ക്കാലം മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വെച്ചത്. യുഎസും യുകെയും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ ആവശ്യത്തെ പിന്തുണച്ചപ്പോള്‍ പതിവു പോലെ ചൈന എതിര്‍ത്തത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

Maulana Mazood Azhar

ഇക്കാര്യത്തില്‍ സമവായവും ചര്‍ച്ചയുമാണ് ആവശ്യമെന്നായിരുന്നു ചൈനയുടെ നിലപാട്. പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടു പോകരുതെന്നും പാകിസ്ഥാനെയും കൂടി പരിഗണിച്ച് ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്ര സഭ സ്വീകരിക്കാവൂ എന്ന് ചൈന പറഞ്ഞു.

മാര്‍ച്ചിന് മുമ്പ് മൂന്നുതവണ ഇതേ ആവശ്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിക്ക് മുമ്പില്‍ വന്നെങ്കിലും അപ്പോഴെല്ലാം ചൈന തടസം നിന്നു. പ്രമേയം വന്നപ്പോഴെല്ലാം വീറ്റോ അവകാശം ഉപയോഗിച്ച് എല്ലാ തവണയും ചൈന ഇതിനെ തടയുകയായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതാണ് ഇത്തവണ ചൈന എതിര്‍പ്പ് പിന്‍വലിക്കാന്‍ കാരണമായത്.

മസൂദ് അസറിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കുമെന്നും അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും ഈ മൂന്നു രാജ്യങ്ങളും ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. മസൂദ് അസര്‍ ഭീകരനാണന്ന് തെളിയിക്കുന്ന മുഴുവന്‍ രേഖകളും ഇത്തവണ ഇന്ത്യ യു എന്നിന് കൈമാറിയിരുന്നു. പിന്തുണ ആവശ്യപ്പെട്ട് ചൈനീസ് അധികൃതരുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. ഏതായാലും അന്താരാഷ്ട്ര സമ്മര്‍ദത്തിന് വഴങ്ങി ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെ ഇന്ത്യയ്ക്ക് ഉണ്ടായത് വലിയ നയതന്ത്ര വിജയമാണ്.

ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം 2001-ല്‍ ആക്രമിക്കപ്പെട്ട ശേഷം പാകിസ്ഥാനില്‍ നിരോധനം നേരിട്ട ഭീകരസംഘടനയാണ് ജയ്ഷ്-ഇ- മുഹമ്മദ്. ഉറിയിലും പഠാന്‍കോട്ടിലും സൈനിക ക്യാംപുകളില്‍ ആക്രമണങ്ങള്‍ നടത്തിയതും പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതും ജെയ്ഷ്-ഇ-മുഹമ്മദ് ആയിരുന്നു.

English summary
Masood Azhar declared global terrorist as China yields to international pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X