കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസറും ഹാഫിസ് സയീദും ദാവൂദും ഭീകരര്‍; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം പുതിയ നിയമപ്രകാരം

Google Oneindia Malayalam News

ദില്ലി: ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസറിനെയും ലഷ്‌കറെ ത്വയ്യിബ നേതാവ് ഹാഫിസ് സയീദിനെയും അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിനെയും ഭീകരരായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്തിടെ നിലവില്‍ വന്ന യുഎപിഎ ഭേദഗതി നിയമ പ്രകാരമാണ് സര്‍ക്കാര്‍ നടപടി. മുംബൈ ആക്രമണക്കേസില്‍ ഇന്ത്യ ഏറെ കാലമായി ആവശ്യപ്പെടുന്ന പാകിസ്താനിയാണ് ഹാഫിസ് സയീദ്. ഉറി, പത്താന്‍കോട്ട്, പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനാണ് മസൂദ് അസര്‍.

Terrorist

ലഷ്‌കറെ ത്വയ്യിബ നേതാവ് സക്കീഉര്‍ റഹ്മാന്‍ ലഖ്വിയെയും ഭീകരനായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിയമ ഭേദഗതിക്ക് ശേഷം കേന്ദ്രം ആദ്യമായി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നാല് പേരാണ് ഇവര്‍. നേരത്തെ സംഘടനകളെ ഭീകരസംഘങ്ങളാക്കി പ്രഖ്യാപിക്കാനാണ് സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍, വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനും പുതിയ നിയമഭേദഗതിയിലൂടെ സാധിക്കും.

മാരുതി സുസുകിയുടെ അപ്രതീക്ഷിത നടപടി; നിര്‍മാണം നിര്‍ത്തി, രണ്ടുദിവസത്തേക്ക്, കടുത്ത പ്രതിസന്ധി!!മാരുതി സുസുകിയുടെ അപ്രതീക്ഷിത നടപടി; നിര്‍മാണം നിര്‍ത്തി, രണ്ടുദിവസത്തേക്ക്, കടുത്ത പ്രതിസന്ധി!!

ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് സംശയിക്കുന്ന വ്യക്തികളെ ഇത്തരത്തില്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിക്കും. ദേശീയ അന്വേഷണ ഏജന്‍സിക്ക് ഭീകരരുടെ ആസ്തികല്‍ കണ്ടുകെട്ടാനും നിയമം അനുമതി നല്‍കുന്നു. എന്‍ഐഎ നടപടിക്ക് സംസ്ഥാന പോലീസിന്റെ അനുമതി വേണ്ട എന്നും ഭേദഗതിയില്‍ വിശദീകരിക്കുന്നുണ്ട്.

ഇപ്പോള്‍ ഭീകരരായി പ്രഖ്യാപിച്ചിരിക്കുന്ന നാലില്‍ മൂന്ന് പേര്‍ പാകിസ്താനികളാണ്. ദാവൂദ് ഇബ്രാഹീം മാത്രമാണ് ഇന്ത്യക്കാരന്‍. 1993ലെ ബോംബെ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ ഇയാളായിരുന്നുവെന്നാണ് കണ്ടെത്തല്‍. അധോലോക നായകനായ ദാവൂദ് ഇപ്പോള്‍ പാകിസ്താനിലെ കറാച്ചിയിലുണ്ട് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മസൂദ് അസറിനെ യുഎന്‍ രക്ഷാസമിതി ഈവര്‍ഷം മെയ് ഒന്നിന് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1994ല്‍ അസറിനെ കശ്മീരിലെ അനന്ദ്‌നാഗില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും 1999 ഡിസംബറില്‍ വിട്ടയക്കുകയായിരുന്നു. റാഞ്ചിയ ഇന്ത്യന്‍ വിമാനം വിട്ടുകിട്ടുന്നതിന് പകരമായിട്ടാണ് അസറിനെ ഇന്ത്യ കൈമാറിയത്.

English summary
Home Minister Amit Shah undergoes surgery in Gujarat Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X