കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസ്ഹറിന് ഇസ്ലാമിക് സ്റ്റേറ്റുമായും അല്‍ഖ്വയിദയുമായും ബന്ധമെന്ന് പാകിസ്താനിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി; ചൈനയുടെ എതിര്‍പ്പിന് മേല്‍ പറക്കാന്‍ ഇന്ത്യക്ക് സാധിച്ചതാണ് നയതന്ത്രവിജയമെന്ന് ഗൗതം ബാംബവാലെ

  • By Desk
Google Oneindia Malayalam News

ദില്ലി: ഐക്യരാഷ്ട്രസഭ സുരക്ഷ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന് അല്‍ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് പാകിസ്താനിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയായ ഗൗതം ബാംബവാലെ. ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയായ അസ്ഹറിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ നതന്ത്രത്തിന്‍ വലിയ വിജയമാണ് ഈ പ്രഖ്യാപനം.

<strong>കണ്ണൂരില്‍ സിപിഎമ്മിന്റെ കണക്ക് പുറത്തുവന്നു; രണ്ടായിരം മുതല്‍ ആറായിരം വോട്ടിനുവരെ പികെ ശ്രീമതി ജയിക്കും, ശബരിമല വിഷയം ഏശിയില്ലെന്ന് വിലയിരുത്തൽ...</strong>കണ്ണൂരില്‍ സിപിഎമ്മിന്റെ കണക്ക് പുറത്തുവന്നു; രണ്ടായിരം മുതല്‍ ആറായിരം വോട്ടിനുവരെ പികെ ശ്രീമതി ജയിക്കും, ശബരിമല വിഷയം ഏശിയില്ലെന്ന് വിലയിരുത്തൽ...

പുല്‍വാമയ്ക്ക് ശേഷം അസ്ഹറിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട ഇന്ത്യയ്‌ക്കൊപ്പം നിലനിന്ന സുരക്ഷ സമിതി സ്ഥിരാംഗങ്ങളായ ഫ്രാന്‍സ്, യുഎസ്,യുകെ എന്നീ രാജ്യങ്ങള്‍ക്കും ഇത് നയതന്ത്ര വിജയമാണ് എന്ന് അദ്ദേഹം പറഞ്ഞു. 1267 സാങ്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും മുന്‍പ് ഭീകരന് അല്‍ഖ്വയിദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായുമുള്ള ബന്ധം സ്ഥിരീകരിക്കുമെന്നും ഇന്ത്യ ഇത് തെളിയിച്ചു എന്നും അദ്ദേഹം പറയുന്നു.

masood-azhar

ഈ രണ്ട് സംഘടനകളുമായും അസ്ഹറിന് അടുത്ത ബന്ധമുണ്ടെന്നും അതിന് തെളിവ് നല്‍കേണ്ട ആവശ്യമില്ലെന്നും ഇന്ത്യയ്‌ക്കെതിരേയൊ കാശ്മീറിനെതിരേയോ പ്രവര്‍ത്തിച്ചെന്ന തെളിവിന് അടിസ്ഥാനപ്പെടുത്തിയല്ല ഇത്തരത്തില്‍ ഭീകരനെ 1267 ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതില്‍ പാകിസ്താന്‍ എങ്ങനെ പ്രതികരിക്കുമെന്നതിന് പാകിസ്താന്‍ തികച്ചും നിരാശയിലാണെന്നും കാരണം ചൈന പാകിസ്താനെ പിന്തുണച്ചില്ലെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാകിസ്താന്‍ അസ്ഹറിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കാന്‍ പോകുന്ന കാര്യമാണ്. അതിനാല്‍ പാകിസ്താന്‍ കനത്ത ജാഗ്രത അസ്ഹറിന്റെ കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ട്. ചൈന ഏറ്റവുമൊടുവില്‍ ഇന്ത്യയ്ക്ക് അനുകൂലമായതല്ല മറിച്ച് ചൈനയുടെ എതിര്‍പ്പിന് മേല്‍ പറക്കാന്‍ ഇന്ത്യക്ക് സാധിച്ചതാണ് നയതന്ത്രവിജയമെന്നും ഗൗതം പറയുന്നു.

English summary
Masood Azhar has close link with Al Qaeda and Islamic State say former Indian envoy to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X