കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഭീകരാക്രമണം: മുന്നറിയിപ്പുമായി ജെയ്ഷെ മുഹമ്മദ്, പഠാന്‍കോട്ടിനേക്കാള്‍ വലുതെന്ന് താക്കീത്

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പുമായി ജെയ്ഷെ മുഹമ്മദ്

ദില്ലി: ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി മസൂദ് അസ്ഹറിന്‍റെ സഹോദരന്‍. പഠാന്‍കോട്ട് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തേക്കാള്‍ വലിയ ആക്രമണം നടത്തുമെന്നാണ് ഭീഷണി. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറാണ് ഇന്ത്യയെ ഇത്തവണ കാത്തിരിക്കുന്നത് പഠാന്‍കോട്ടിനേക്കാള്‍ വലിയ ഭീകരാക്രമണമാണെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഇന്ത്യയില്‍ അസ്ഗറിനെതിരെ നേരത്തെയും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളുണ്ട്. പഠാന്‍കോട്ട് ഭീകരാക്രമണക്കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രം പ്രകാരം അസ്ഗറും പഠാന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരരും തമ്മില്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വോയ്സ് റെക്കോര്‍ഡുകള്‍, ഉള്‍പ്പെടെയുള്ള രേഖകളാണ് ലഭിച്ചിട്ടുള്ളത്. 1999 ഡിസംബര്‍ 24 ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തിലും 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലും അസ്ഗറിന് പങ്കുണ്ടെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

 പഠാന്‍കോട്ടും നഗ്രോതയും ഓര്‍മിപ്പിക്കുന്നു!!

പഠാന്‍കോട്ടും നഗ്രോതയും ഓര്‍മിപ്പിക്കുന്നു!!


ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍ പള്ളിക്കുള്ളില്‍ വച്ച് നടത്തിയ പ്രഖ്യാപനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ ജനങ്ങള്‍ പഠാന്‍കോട്ടിനെക്കുറിച്ചും നഗ്രോതയെക്കുറിച്ചും വീണ്ടും ഓര്‍ക്കണമെന്നുമായിരുന്നു ഫ്തി അബ്ദുള്‍ റൗഫ് അസ്ഗറിന്റെ പ്രഖ്യാപനം.

 മുസ്ലിം പള്ളിയില്‍ വച്ച്

മുസ്ലിം പള്ളിയില്‍ വച്ച്

പാകിസ്താനിലെ ബഹവല്‍പൂരിലെ ഒരു മുസ്ലിം പള്ളിയില്‍ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് അസ്ഗര്‍ സ്ഥിരീകരിക്കുന്ന വീഡിയോ കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയില്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തേക്കാള്‍ വലിയ ഭീകരാക്രമണം നടത്തുമെന്ന് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 റെഡ് കോര്‍ണര്‍ നോട്ടീസ്

റെഡ് കോര്‍ണര്‍ നോട്ടീസ്



ജെയ്ഷെ മുഹമ്മദ് ഭീകരനും മസൂദ് അസ്ഹറിന്‍റെ സഹോദരനുമായ അസ്ഗറിനെതിരെ പഠാന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പഠാന്‍കോട്ടില്‍ വീരമൃത്യു വരിച്ച ജെയ്ഷെ മുഹമ്മദ് ഭീകരന്‍ അബ്ദുള്‍ ഖയ്യൂമിനെയും ചടങ്ങില്‍ വച്ച് അസ്ഗര്‍ സ്മരിക്കുന്നുണ്ട്. നിരോധിത ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് പാകിസ്താനില്‍ അനുസ്യൂതം പ്രവര്‍ത്തനം തുടരുന്നുണ്ട് എന്നതിന്റെ ഉത്തമഉദഹാരണമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വീഡിയോ. ഇന്ത്യ, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരസംഘടനയായി മുദ്ര കുത്തിയിട്ടുള്ള സംഘടനയാണ് ജെയ്ഷെ മുഹമ്മദ്.

 ജിഹാദി മുദ്രാവാക്യങ്ങള്‍

ജിഹാദി മുദ്രാവാക്യങ്ങള്‍

പാകിസ്താനിലെ ബഹവല്‍പൂരിലെ പള്ളിയില്‍ നിന്ന് ജിഹാദി മുദ്രാവാക്യങ്ങളുമായി പുറത്തിറങ്ങിയതിന് പിന്നാലെ അകമ്പടി സേവിച്ചുള്ള വെടിയൊച്ചകളും വീഡിയോയിലുള്ളതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെയ്ഷെ മുഹമ്മദിന്റെ വരവ് ഇന്ത്യയുടെ അന്ത്യത്തിനാണെന്നുള്ള തരത്തിലുള്ള ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളാണ് പള്ളിയില്‍ നിന്ന് പുറത്തുവന്ന അനുയായികള്‍ മുഴക്കുന്നത്.

 കുറ്റസമ്മതം!!

കുറ്റസമ്മതം!!

പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിക്കുന്നതിന്റെ ശക്തമായ തെളിവാണിതെന്നും അക്രമികള്‍ തന്നെ ഇക്കാര്യം സമ്മതിച്ചുവെന്നും മുന്‍ ഇന്ത്യന്‍ സൈനിക ഉപമേധാവി രാജ് കട്യാന്‍ പറയുന്നു. കട്യാനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാകിസ്താന്റെ കള്ളങ്ങള്‍ പൊളിക്കുന്നതിനുള്ള തെളിവുകള്‍ എന്‍ഐഎയ്ക്ക് കൈമാറാമെന്നും കട്യാന്‍ ചൂണ്ടിക്കാണിച്ചു.

വീഡിയോ ‍ഡിസംബറില്‍

വീഡിയോ ‍ഡിസംബറില്‍

അസ്ഗര്‍ അസ്ഹറും അസ്ഗറും താമസിക്കുന്ന പ്രദേശത്തിന് സമീപത്തുള്ള മുസ്ലിം പള്ളിയില്‍ പ്രത്യക്ഷപ്പെട്ട ശേഷമാണ് ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ ഭീകരന്‍ ആക്രമണ ഭീഷണി മുഴക്കിയിട്ടുള്ളത്. ജെയ്ഷെ മുഹമ്മദിനും ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയ്ബ, ജമ്മാഅത്ത് ഉദ് ദവ എന്നീ ഭീകര സംഘടനകള്‍ക്ക് കടുത്ത സ്വാധീനമുള്ള പ്രദേശം കുടിയാണിത്. എന്നാല്‍ ഈ ഭീകരനേതാക്കളില്‍ പലരും ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വ്വമാണ്. വീഡിയോ റെക്കോര്‍ഡിംഗ് പാടില്ലെന്ന് ജെയ്ഷെ മുഹമ്മദ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്.

എന്‍ഐഎ കുറ്റപത്രം

എന്‍ഐഎ കുറ്റപത്രം

പഠാന്‍കോട്ട് ഭീകരാക്രമണക്കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രം പ്രകാരം അസ്ഗറും പഠാന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരരും തമ്മില്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വോയ്സ് റെക്കോര്‍ഡുകള്‍, ഉള്‍പ്പെടെയുള്ള രേഖകളാണ് ലഭിച്ചിട്ടുള്ളത്. 1999 ഡിസംബര്‍ 24 ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തിലും 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലും അസ്ഗറിന് പങ്കുണ്ടെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

English summary
Jaish-e-Mohammed's (JeM) 'ghost' commander and Pathankot Air Force Station attack mastermind is back to haunt Indian security agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X