കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസ്ഹറിന് വൃക്കസംബന്ധമായ രോഗം.... ചികിത്സ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍!!

Google Oneindia Malayalam News

ദില്ലി: കൊടുഭീകരന്‍ മസൂദ് അസ്ഹറിന്റെ അനാരോഗ്യം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താന്‍ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഇന്ത്യക്ക് മസൂദ് അസ്ഹറില്‍ നിന്ന് കാര്യമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നാണ് സൂചനകള്‍. അദ്ദേഹത്തിന്റെ അനാരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് മസൂദ് അസ്ഹര്‍. റെഗുലര്‍ ഡയാലിസിസിന് അദ്ദേഹം വിധേയനാവുന്നുണ്ട്.

1

അതേസമയം ചികിത്സ ഇനിയും നീളുമെന്ന് ഉറപ്പാണ്. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മസൂദ് അസ്ഹറുമായി സംസാരിച്ചെന്നും, ജെയ്‌ഷെ മുഹമ്മദിന് പുല്‍വാമയിലെ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് അയാള്‍ വ്യക്തമാക്കിയെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ജെയ്‌ഷെയുമായി പാകിസ്താന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് വക്താവാണ് പറഞ്ഞത്. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നും ഖുറേഷി വ്യക്തമാക്കി.

മസൂദ് അസ്ഹറിന് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. അത്രയ്ക്ക് മോശം ആരോഗ്യ സ്ഥിതിയിലാണ് മസൂദ് അസ്ഹറെന്നും പാകിസ്താന്‍ പറയുന്നു. അതേസമയം ഇന്ത്യ അദ്ദേഹ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. മസൂദ് അസ്ഹര്‍ ഒസാമ ബിന്‍ ലാദന്റെ അടുത്തയാളായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇയാള്‍ ഭീകരവാദം വളര്‍ത്തിയിരുന്നതായി ഇന്ത്യക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. കാണ്ഡഹാര്‍ സംഭവത്തിന് ഇയാളെ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യ ശത്രുവായി ഇന്ത്യയെ കാണാന്‍ തുടങ്ങിയതെന്നാണ് നിരവധി ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നത്.

അതേസമയം ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ ജെയ്‌ഷെ മുഹമ്മദിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് പാകിസ്താനോട് ചോദിച്ചിരുന്നു. പുല്‍വാമ ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു ആവശ്യം. എന്നാല്‍ ജെയ്‌ഷെയുടെ പങ്ക് തെളിയിക്കുന്ന യാതൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, മസൂദ് അസ്ഹറിന്റെ നേരിട്ടുള്ള പങ്ക് ഒരിക്കലും ഉണ്ടാവില്ലെന്നുമാണ് പാകിസ്താന്റെ വാദം. ഇയാള്‍ ചികിത്സയിലാണെന്ന കാരണം ഇതുകൊണ്ടാണ് ഉയര്‍ത്തുന്നത്.

ബാലക്കോട്ട് വ്യോമാക്രമണം ദേശീയ രാഷ്ട്രീയം മാറ്റിമറിച്ചോ? പ്രമുഖരുടെ അഭിപ്രായം ഞെട്ടിക്കും!!ബാലക്കോട്ട് വ്യോമാക്രമണം ദേശീയ രാഷ്ട്രീയം മാറ്റിമറിച്ചോ? പ്രമുഖരുടെ അഭിപ്രായം ഞെട്ടിക്കും!!

English summary
masood azhar under regular dialysis in pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X