ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ മതംമാറുന്നു; ത്രിപുരയില്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ മതംമാറ്റം
അഗര്‍ത്തല: ത്രിപുരയില്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ മതംമാറി. 23 ഗോത്രത്തില്‍പ്പെട്ട കുടുംബങ്ങളാണ് മതംമാറിയത്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു മതംമാറ്റം. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഹിന്ദു മതം സ്വീകരിച്ചത്.

ഇവരെ നേരത്തെ ബലം പ്രയോഗിച്ച് ക്രിസ്ത്യാനികളാക്കിയതാണെന്ന് വിഎച്ച്പി ആരോപിച്ചു. എല്ലാവരും പഴയ മതത്തിലേക്ക് തിരിച്ചുവരികയാണെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
ത്രിപുരയിലെ ഉനാക്കോട്ടിയില് ഞായറാഴ്ച വൈകീട്ടാണ് 23 ഗോത്രങ്ങളില്‍ നിന്നുള്ള 96 പേര് ഹിന്ദു മതം സ്വീകരിച്ചത്. അവരുടെ അഗ്രഹപ്രകാരമാണ് ക്രിസ്തു മതം ഒഴിവാക്കിയതും ഹിന്ദുമതം സ്വീകരിച്ചതുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
തേയില തോട്ടത്തിലെ ജോലിക്കാരാണിവര്‍. ജാര്‍ഖണ്ഡില്‍ നിന്നും ബിഹാറില്‍ നിന്നും ത്രിപുരയിലെ തോട്ടങ്ങളില്‍ ജോലിക്കെത്തിയവര്‍. വിദ്യാഭ്യാസമില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത് ചിലര്‍ ഇവരെ ക്രിസ്ത്യാനികളാക്കുകയായിരുന്നുവെന്ന് ഹിന്ദു ജാഗരണ്‍ മോര്‍ച്ച അവകാശപ്പെടുന്നു. ഗോത്രമേഖലയില്‍ ഇത്തരത്തില്‍ ഒട്ടേറെ പേരെ ക്രിസ്ത്യാനികളാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കൂട്ട മതംമാറ്റമാണ് വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞാഴ്ച ദില്ലിയിലെ പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ദില്ലിയില്‍ ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications