കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ മതംമാറുന്നു; ത്രിപുരയില്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ മതംമാറ്റം

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ മതംമാറി. 23 ഗോത്രത്തില്‍പ്പെട്ട കുടുംബങ്ങളാണ് മതംമാറിയത്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു മതംമാറ്റം. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഹിന്ദു മതം സ്വീകരിച്ചത്.

Ghar

ഇവരെ നേരത്തെ ബലം പ്രയോഗിച്ച് ക്രിസ്ത്യാനികളാക്കിയതാണെന്ന് വിഎച്ച്പി ആരോപിച്ചു. എല്ലാവരും പഴയ മതത്തിലേക്ക് തിരിച്ചുവരികയാണെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.

ത്രിപുരയിലെ ഉനാക്കോട്ടിയില്‍ ഞായറാഴ്ച വൈകീട്ടാണ് 23 ഗോത്രങ്ങളില്‍ നിന്നുള്ള 96 പേര്‍ ഹിന്ദു മതം സ്വീകരിച്ചത്. അവരുടെ അഗ്രഹപ്രകാരമാണ് ക്രിസ്തു മതം ഒഴിവാക്കിയതും ഹിന്ദുമതം സ്വീകരിച്ചതുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.

ബിജെപിക്ക് കനത്ത തിരിച്ചടി; ഉത്തര്‍ പ്രദേശില്‍ താമര മണ്ണടിഞ്ഞേക്കും!! ഉഗ്രന്‍ പണിയുമായി ശിവസേനബിജെപിക്ക് കനത്ത തിരിച്ചടി; ഉത്തര്‍ പ്രദേശില്‍ താമര മണ്ണടിഞ്ഞേക്കും!! ഉഗ്രന്‍ പണിയുമായി ശിവസേന

തേയില തോട്ടത്തിലെ ജോലിക്കാരാണിവര്‍. ജാര്‍ഖണ്ഡില്‍ നിന്നും ബിഹാറില്‍ നിന്നും ത്രിപുരയിലെ തോട്ടങ്ങളില്‍ ജോലിക്കെത്തിയവര്‍. വിദ്യാഭ്യാസമില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത് ചിലര്‍ ഇവരെ ക്രിസ്ത്യാനികളാക്കുകയായിരുന്നുവെന്ന് ഹിന്ദു ജാഗരണ്‍ മോര്‍ച്ച അവകാശപ്പെടുന്നു. ഗോത്രമേഖലയില്‍ ഇത്തരത്തില്‍ ഒട്ടേറെ പേരെ ക്രിസ്ത്യാനികളാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കൂട്ട മതംമാറ്റമാണ് വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞാഴ്ച ദില്ലിയിലെ പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ദില്ലിയില്‍ ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

English summary
96 Tripura Christians Converted. Not Against Their Wish, Claims VHP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X