കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ് വാക്‌സിനേഷന്‍ ഒരുങ്ങുന്നു, 30 കോടി പേര്‍ക്ക്, കുത്തിവെപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെ?

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ മാക്‌സ് വാക്‌സിനേഷനായി ഒരുങ്ങുന്നു. കുത്തിവെപ്പിന് ഒരുങ്ങുന്നവര്‍ സജ്ജമായാല്‍ ആ നിമിഷം വാക്‌സിനേഷന്‍ ആരംഭിക്കും. അതിനായി വാക്‌സിന്‍ എല്ലാ കടമ്പകളും പൂര്‍ത്തിയാക്കി പാര്‍ശ്വ ഫലങ്ങളൊന്നുമില്ലെന്ന് തെളിയണം. അതേസമയം 30 കോടി പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ട വാക്‌സിനേഷനിലാണ് ഇത്രയും പേരെ ഉള്‍ക്കൊള്ളിക്കുന്നത്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ ഉണ്ടാവും. 50 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലുള്ള 50 വയസ്സിന് താഴെയുള്ളവരിലുമാണ് ആദ്യം വാക്‌സിന്‍ പരീക്ഷിക്കുക.

Recommended Video

cmsvideo
Centre issues guidelines for India's mass Covid vaccination drive
1

നിര്‍ബന്ധമായും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് വാക്‌സിനേഷന്റെ ഭാഗമായി ഉള്ളത്. ഇവയാണ് ആ നിര്‍ദേശങ്ങള്‍

1) വാക്‌സിനേഷന്റെ ഒരു ദിവസത്തിലെ ഓരോ സെഷനിലും നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ വരെയാണ് വാക്‌സിനേഷന് വിധേയമാകുക.

2) വാക്‌സിന്‍ കുത്തിവെപ്പിന് ശേഷം 30 മിനുട്ട് ഇവരെ നിരീക്ഷണത്തില്‍ വെക്കും. ഇവര്‍ക്ക് മറ്റ് പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാനാണിത്.

3) അഞ്ച് അംഗങ്ങളാണ് വാക്‌സിനേഷന്‍ ടീമില്‍ ഉണ്ടാവുക

4) സെഷന്‍ നടത്തുന്ന ഇടത്ത് കൂടുതല്‍ സ്ഥലം ഉണ്ടെങ്കില്‍ ഒരു വാക്‌സിനേഷന്‍ ഓഫീസറെ അധികമായി കേന്ദ്രങ്ങളില്‍ നല്‍കും. ഇവിടെ വെയ്റ്റിംഗ് റൂമും ഒബ്‌സര്‍വേഷന്‍ റൂമും ഉണ്ടായിരിക്കണം. ജനത്തിരക്ക് നിയന്ത്രിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ഒരാളെ കൂടുതലായി ലഭിക്കൂ.

5) കൊവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ് വര്‍ക്ക് സിസ്റ്റം വാക്‌സിനേഷന് അര്‍ഹരായവരെ കണ്ടെത്തി ട്രാക്ക് ചെയ്യും. ഇതൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ്. ഇവര്‍ പരിശോധിച്ച ശേഷമാണ് ഓരോ ആളുകളെയും വാക്‌സിനേഷനായി എത്തിക്കുക. വാക്‌സിനേഷന്‍ കേന്ദ്രത്തിലും ഇവര്‍ തന്നെയാണ് അര്‍ഹരായവരുടെ വിവരങ്ങള്‍ പരിശോധിക്കുക.

6) 12 ഫോട്ടോ ഐഡന്റിറ്റി രേഖകള്‍ സെല്‍ഫ് രജിസ്‌ട്രേഷന് ആവശ്യമാണ്. കോ-വിന്‍ വെബ് സൈറ്റിലാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പെന്‍ഷന്‍ രേഖകള്‍, എന്നിവ രജിസ്‌ട്രേഷന് ആവശ്യമാണ്.

7) വാക്‌സിനേഷന്‍ സെന്ററുകളില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ ലഭിക്കൂ. അതും മുന്‍ഗണനാ അടിസ്ഥാനത്തിലാണ് നല്‍കുക. വാക്‌സിന്‍ സെന്ററുകളില്‍ വെച്ച് രജിസ്‌ട്രേഷന്‍ സാധ്യമല്ല.

8) ഒരു നിര്‍മാതാവില്‍ നിന്ന് മാത്രം ഒരു ജില്ലയിലേക്ക് വാക്‌സിന്‍ വാങ്ങാനാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം. വിവിധ വാക്‌സിനുകള്‍ കൂടിച്ചേരുന്നത് ഒഴിവാക്കാനാണിത്.

9) വാക്‌സിന്‍ കാരിയര്‍, വാക്‌സിന്‍ കുപ്പികള്‍, ഐസ് പാക്കുകള്‍ എന്നിവ വെളിച്ചം തട്ടാതെ സൂക്ഷിക്കാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ട്. വാക്‌സിനുകള്‍ കാരിയറിനുള്ളില്‍ തന്നെ തുടരും. വാക്‌സിനേഷന്‍ വേണ്ടയാള്‍ വന്നാല്‍ മാത്രമേ ഇത് പുറത്തെടുക്കൂ. അതുകൊണ്ട് ഇവയ്ക്ക് അപകടഭീഷണിയില്ല.

10) സംസ്ഥാനങ്ങളോട് 360 ഡിഗ്രി തലത്തിലുള്ള ആശയവിനിമയവും കൂട്ടായ പ്രവര്‍ത്തനവും വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ വെല്ലുവിളികളെയും മറികടന്ന് വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിക്കിയാക്കണമെന്നാണ് നിര്‍ദേശം. തിരഞ്ഞെടുപ്പ് സംവിധാനത്തെ 60 കോടി ഡോസുകള്‍ വിതരണം ചെയ്യാനായി സര്‍ക്കാര്‍ ഉപയോഗിക്കും. വാക്‌സിനേഷന്‍ സ്‌റ്റോറേജിനായി വേറെയും മാര്‍ഗങ്ങള്‍ സ്വീകരിക്കും.

English summary
mass covid vaccination will start soon, here are the guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X