കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേരാ സച്ചാ ആസ്ഥാനം ശവപ്പറമ്പ്!! സഹായിയുടെ വെളിപ്പെടുത്തല്‍ പുറത്ത്, ഒത്താശ ചെയ്തവര്‍ കുടുങ്ങും!!

ദേരാ സച്ചാ ആസ്ഥാനത്ത് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കൂട്ടമായി മറവുചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീമിന്‍റെ ദേരാ സച്ചാ ആസ്ഥാനത്തെക്കുറിച്ച് നിര്‍​ണായക വെളിപ്പെടുത്തലുമായി സഹായി. ദേരാ സച്ചാ ആസ്ഥാനത്ത് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കൂട്ടമായി മറവുചെയ്തുവെന്നാണ് സഹായിയുടെ വെളിപ്പെടുത്തല്‍. ആശ്രമത്തിലെ പ്രധാനസഹായിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. സച്ചാ ചെയര്‍ പേഴ്സണ്‍ വിപാന, മുന്‍ വൈസ് പ്രസിഡന്‍റ് ഡോ പിആര്‍ നെയിനിയേയും ചോദ്യം ചെയ്തത്.

ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പഞ്ച്കുളയില്‍ ഉടലെടുത്ത അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്ന സംഘമാണ് ദേരാ സച്ചാ ചെയര്‍ പേഴ്സണ്‍ വിപാന, മുന്‍ വൈസ് പ്രസിഡന്‍റ് ഡോ പിആര്‍ നെയിനിയേയും ചോദ്യം ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെയാണ് വെളിപ്പെടുത്തല്‍. ഇരുവരും അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 മനുഷ്യ അസ്ഥികൂടങ്ങള്‍

മനുഷ്യ അസ്ഥികൂടങ്ങള്‍

ദേരാ സച്ചാ ആസ്ഥാനത്ത് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കൂട്ടമായി മറവുചെയ്തുവെന്നാണ് ഗുര്‍മീതിന്‍റെ സഹായിയുടെ വെളിപ്പെടുത്തല്‍. ആശ്രമത്തില്‍ ഭാഗത്ത് വാഴ നട്ടിട്ടുണ്ടെന്നും ഇരുവരും പോലീസിനോട് അവകാശപ്പെട്ടിട്ടുണ്ട്.

 തെളിവ് നശിപ്പിച്ചു!

തെളിവ് നശിപ്പിച്ചു!

ഒരു ജര്‍മന്‍ ഉപദേശം നല്‍കിയതു പ്രകാരം അസ്ഥികൂടങ്ങള്‍ മറവുചെയ്ത സ്ഥലത്ത് വാഴത്തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നുവെന്നും ദേരാ സച്ചാ ചെയര്‍ പേഴ്സണ്‍ വിപാന, മുന്‍ വൈസ് പ്രസിഡന്‍റ് ഡോ പിആര്‍ നെയിനിയും അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി.

വക്താവിനും പങ്ക്

വക്താവിനും പങ്ക്

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്.

 ഐടി മേധാവി അറസ്റ്റില്‍

ഐടി മേധാവി അറസ്റ്റില്‍

ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന്റെ ഐടി മേധാവി പിടിയിൽ. ഗുർമീതിന്റെ സർസയിലെ ദരേ സച്ചേ സൗദയിലെ ഐടി മേധവി വിനീത് കുമാറാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഗുർമീത് അറസ്റ്റിലായതിനു ശേഷം ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ പോലീസിന്‍റെ വലയില്‍ വീഴുന്നത്. ഇയാളിൽ നിന്ന് ഗുർമീതിനെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. ഗുർമീതിന്റെ ഇടപാടുകളെ കുറിച്ചുള്ള കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇയാളുടെ പക്കലാണ് ഉള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

 ഭ്രൂണഹത്യകള്‍ നടന്നു!

ഭ്രൂണഹത്യകള്‍ നടന്നു!

സിര്‍സയിലെ ദേരാ സച്ചാ ആശുപത്രിയില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍ നടന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദേരാ സിര്‍ച്ച സൗദയുടെ ആസ്ഥാന മന്ദിരത്തിനകത്ത് വനിതാ ഹോസ്റ്റല്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ സംഘത്തിലെ അംഗമായ ഡോക്ടറാണ് സിര്‍സ ആശുപത്രിയില്‍ നിയമപരമില്ലാത്ത ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്ന് അറിയിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിയപരമല്ലാത്ത ഭ്രൂണഹത്യ ആശുപത്രിയില്‍ നടന്നിട്ടുണ്ടെന്ന് പഞ്ചാബ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭ്‌ജോത് സിങ്ങും പറയുന്നു.

 അക്രമസംഭവങ്ങള്‍

അക്രമസംഭവങ്ങള്‍

ആഗസ്റ്റ് 25ന് ദേരാ സച്ചാ തലവന്‍ റാം റഹീം സിംഗ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയതിന് പിന്നാലെ ഹരിയാണയിലും പഞ്ചാബിലുമായുണ്ടായ അക്രമസംഭവങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. അനുയായികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ഗുര്‍മീതിനെതിരെ ചുമത്തിയ കുറ്റം. രണ്ട് കേസുകളിലുമായി 20 വര്‍ഷത്തെ തടവാണ് ഗുര്‍മീത് അനുഭവിക്കേണ്ടത്.

 ബലാത്സംഗക്കേസില്‍

ബലാത്സംഗക്കേസില്‍

രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുര്‍മീത് റാം റഹീം സിംഗിനെ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി 20 വര്‍ഷം തടവിന് വിധിച്ചത്. രണ്ട് കുറ്റകൃത്യങ്ങള്‍ക്കും കൂടി 20 വര്‍ഷമാണ് ശിക്ഷ അനുഭവിക്കേണ്ടത്.

English summary
Dirty and horrific secrets from Gurmeet Ram Rahim's Dera Sacha Sauda's closet are tumbling out on a daily basis. The latest: nearly 600 skeletons are buried inside the Dera headquarters in Sirsa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X