കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി കുഴിച്ചിട്ടോ? മറുപടി പറയണം, പ്രതികളെ കണ്ടെത്തണം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: മ്യാന്‍മറില്‍ ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച സ്ഥലം കണ്ടെത്തി എന്ന വാര്‍ത്ത പുറത്ത് വന്നിട്ട് അധികമായില്ല. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.

സംഭവത്തില്‍ ഇന്ത്യയും ഇപ്പോള്‍ ഇടപെടുകയാണ്. കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മ്യാന്‍മര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചത്.

Myanmar

കൂട്ടക്കുഴിമാടത്തില്‍ കെണ്ടെത്തിയ ശവശരീരങ്ങള്‍ എല്ലാം ഹിന്ദുക്കളുടേതാണ് എന്ന് വെളിവായിട്ടുണ്ട് എന്നാണ് രവീഷ് കുമാര്‍ പറയുന്നത്. എല്ലാ തരത്തിലും ഉള്ള ഭീകരതകളേയും ഇന്ത്യ അപലപിക്കുന്നു എന്നും രവീഷ് കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട നഷ്ടപരിഹാരം നല്‍കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം ഇന്ത്യയില്‍ കത്തി നില്‍ക്കുമ്പോഴാണ് മ്യാന്‍മറില്‍ നിന്ന് ഇത്തരം ഒരു വാര്‍ത്ത പുറത്ത് വന്നത്. റോഹിംഗ്യകള്‍ തീവ്രവാദികളാണ് എന്ന വാദവുമായി പല ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

English summary
Amid reports of bodies of Hindus being found in mass graves in Myanmar, India on Friday hoped that the country will bring to justice those involved in the crime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X