കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എൻഎലിൽ നിന്ന് പടിയിറങ്ങുന്നത് 78,559 പേർ; രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കൽ!

Google Oneindia Malayalam News

തൃശൂർ: കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്എൻഎലിൽ നിന്ന് 78,559 പേർ പുറത്ത് പോകും. കൂട്ട വിരമിക്കലിനാണ് ബിഎസ്എൻഎൽ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കൂട്ടവിരമിക്കലാണ് വെള്ളിയാഴ്ച നടക്കാൻ പോകുന്നത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിർദേശങ്ങളിലൊന്നാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ നടപ്പാവുന്നത്.

എല്ലാ ജീവനക്കാർക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെ വിതരണം ചെയ്തിട്ടില്ല. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്. 78,559 ജീവനക്കാർ‌ ബിഎസ്എൻഎല്ലിൽ നിന്ന് വിരമിക്കുന്നതോടെ കമ്പനിയിൽ 85,344 പേരാകും.

ശമ്പള കുടിശിക ഫെബ്രുവരിയിൽ

ശമ്പള കുടിശിക ഫെബ്രുവരിയിൽ


കുടിശ്ശിക ശമ്പളത്തുക ഫെബ്രുവരിയിൽ നൽകുമെന്നാണ് വിവരം. വിരമിക്കൽ ആനുകൂല്യത്തിന്റെ പകുതി തുക മാർച്ച് 31-നുമുമ്പും ബാക്കി ജൂൺ 30-നുമുമ്പും നൽകും. ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പെട്ടെന്ന് ഒരു മാറ്റം ഉണ്ടാവുമ്പോൾ പ്രായോഗിക തടസ്സങ്ങൾ സ്വാഭാവികമാണ്. അത് മറികടക്കാനുള്ള മാർഗനിർദേശങ്ങൾ കോർപ്പറേറ്റ് ഓഫീസിൽനിന്ന്‌ തന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

പുനർ വിന്യാസം ഉടൻ ഉണ്ടാകും

പുനർ വിന്യാസം ഉടൻ ഉണ്ടാകും


കൂട്ടവിരമിക്കലിനു ശേഷം ജീവനക്കാരുടെ പുനർവിന്യാസവും ഉടൻ ഉണ്ടാവും. ടെലികോം സേവനങ്ങളിൽ പ്രശ്‌നം ഉണ്ടാവാതിരിക്കാനും ജാഗ്രത പുലർത്തുന്നുണ്ടെന്ന് ടെലികോം ഓഫീസേഴ്‌സ് അസോസിയേഷൻ കേരള സർക്കിൾ സെക്രട്ടറി എസ് ദേവീദാസൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.

പുറം ജോലികൾ കരാർ‌ കൊടുക്കും

പുറം ജോലികൾ കരാർ‌ കൊടുക്കും


കൂട്ടത്തോടെയുള്ള ജീവനക്കാരുടെ വിരമിക്കലിന് ശേഷം എക്സ്ചേഞ്ചുകളുടെ പ്രവർത്തനവും പരിപാലനവും അടക്കമുള്ള കാര്യങ്ങൾ പുറംജോലി കരാർ കൊടുക്കാനാണ് തീരുമാനം. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഓരോ എസ്എസ്എ തലത്തിലുമാണ് കരാർ നൽകുക എന്നാണ് അദികൃതർ വ്യക്തമാക്കുന്നത്.

പദ്ധതികളൊന്നും തുടങ്ങിയില്ല

പദ്ധതികളൊന്നും തുടങ്ങിയില്ല

നിലവിൽ മിക്ക എക്സ്ചേഞ്ചുകളിലും ലാൻഡ്ഫോൺ തകരാറുകൾ പരിഹരിക്കുന്നതിൽ വീഴ്ചയുണ്ട് എന്ന പരാതികൾ ഉയരുന്നുണ്ട്. ബിഎസ്എൻഎൽ പാക്കേജിൽ പ്രഖ്യാപിച്ച 4-ജി സ്‌പെക്‌ട്രം നടപടികളും ഇതുവരെ ആയിട്ടില്ല. പ്രവർത്തനമൂലധനത്തിന് പണം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച നടപടികളും ഒന്നുമായിട്ടില്ല. 3000 കോടി രൂപയുടെ ബാങ്ക് വായ്പ ഇതുവരെ കിട്ടിയിട്ടുമില്ല. 14,000 കോടി രൂപയുടെ കടപ്പത്രം ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ഇവ രണ്ടും ഡിസംബറിൽ ഉണ്ടാകുമെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഒന്നും തന്നെ നടന്നിട്ടില്ലെന്നതാണ് പ്രത്യേകത.

English summary
Mass voluntary retirement in BSNL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X