കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണയും സമ്മാനവുമെല്ലാം ചെക്ക്; കാഷ്‌ലസ് ആയി സമൂഹവിവാഹം ശ്രദ്ധേയമായി

  • By Anwar Sadath
Google Oneindia Malayalam News

ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ നടന്ന സമൂഹ വിവാഹം കാഷ്‌ലസ് ആയി ശ്രദ്ധേയമായി. ഒന്‍പത് ദമ്പതികളാണ് ബയാദ് ടൗണില്‍ നടന്ന ചടങ്ങില്‍ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. വങ്കാര്‍ സമാജത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി ശ്രീ വീര്‍മയ വങ്കാര്‍ സമാജ് സുധാരക് സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയില്‍ പങ്കെടുത്തവര്‍ ദമ്പതികള്‍ക്ക് സമ്മാനം നല്‍കിയത് ചെക്കുവഴിയായിരുന്നു. പുരോഹിതന് ദക്ഷിണ നല്‍കിയതും വധുവിന്റെ പിതാവ് വരന് നല്‍കുന്ന കന്യാദാന്‍ എല്ലാം ചെക്കിലൂടെ നല്‍കി. ക്ഷണിക്കപ്പെട്ടവര്‍ക്ക് സൗകര്യത്തിനായി സൈ്വപ്പിങ് മെഷീനുകളും ഏര്‍പ്പെടുത്തിയിരുന്നതായി സംഘാടകരിലൊരാള്‍ പറഞ്ഞു.

indian-wedding

പ്രധാനമന്ത്രിയുടെ പരിപാടി വിജയിപ്പിക്കാന്‍ തങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടിയുള്ള പദ്ധതി വിജയിപ്പിക്കുക തങ്ങളുടെയും ഉത്തരവാദിത്വമാണ്. ദക്ഷിണയായി പുരോഹിതന് 7,777 രൂപയുടെ ചെക്കാണ് നല്‍കിയതെന്നും സംഘാടകര്‍ അറിയിച്ചു. യൂണിയന്‍ ബാങ്ക് ആണ് സമൂഹവിവാഹവുമായി സഹകരിച്ചത്. ചെയ്യുകള്‍ നല്‍കുന്നതിനും സൈ്വപിങ് മെഷീന്‍ വിതരണം ചെയ്യാനും ബാങ്ക് അധികൃതര്‍ സഹായിച്ചു.


English summary
Mass wedding goes cashless, Gujarat couples get cheques as gifts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X