Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ സൈനിക ആയുധശാലയില്‍ തീപ്പിടുത്തം ;20 പേര്‍ മരിച്ചു ,19 പേര്‍ക്ക് പരിക്ക്

പുല്‍ഗാവ്; മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ സൈനിക ആയുധ ശാലയ്ക്കു തീപ്പിടിച്ച് 20 പേര്‍ മരിച്ചു. 19 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ രണ്ട് ഓഫീസര്‍മാരും 15 ജവാന്മാരും ഉള്‍പ്പെടുന്നു. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ആയുധ ശാലയില്‍ ശേഖരിച്ചിരുന്ന രാസവസ്തുക്കള്‍ പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

നാഗ്പൂരില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുളള ആയുധപ്പുരയിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ 1.30 ന് വന്‍ സ്‌ഫോടനത്തോടെ തീപ്പിടിത്തമുണ്ടായത്. ഉടന്‍ അഗ്നി ശമന സേന സ്ഥലത്തെത്തി തീയണച്ചെങ്കിലും വീണ്ടും പൊട്ടിത്തെറി ഉണ്ടാവാനുളള സാധ്യത തളളിക്കളയാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

maharashtra-31-

200 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന അതീവ സുരക്ഷാ മേഖലയാണിത്. തോക്കുകളു ബുളളറ്റുകളും ഉള്‍പ്പെടെയുളള ഇന്ത്യന്‍ സേനയുടെ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് ഇവിടെയാണ്. സ്ഥലത്തു നിന്ന് ഗ്രാമവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്കു മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+