സിക്കിമില്‍ വന്‍ മഞ്ഞിടിച്ചില്‍: 150 ലേറെ വിനോദസഞ്ചാരികൾ കുടുങ്ങി, 6 പേർ മരണപ്പെട്ടതായും റിപ്പോർട്ട്
ഗാംഗ്‌ടോക്ക്: സിക്കിമിലെ നാഥു ലാ ചുരത്തിൽ വൻ ഹിമപാതം. അപകടത്തില്‍ നിരവധി വിനോദസഞ്ചാരികൾ മഞ്ഞിനടിയിൽ കുടുങ്ങിപ്പോയതായി ആശങ്കയുണ്ട്. ഹിമപാതമുണ്ടായപ്പോൾ 150-ലധികം വിനോദസഞ്ചാരികൾ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സൈന്യത്തിന്റെ ഉള്‍പ്പടെ സഹായത്തോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സിക്കിം തലസ്ഥാനമായ ഗാംഗ്‌ടോക്കിനെ നാഥുല പാസുമായി ബന്ധിപ്പിക്കുന്ന ജവഹർലാൽ നെഹ്‌റു റോഡിലെ 15-ാം മൈലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:20 നാണ് ഹിമപാതമുണ്ടാത്. അപകടത്തില്‍ ഏഴ് വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 80 പേർ ഇപ്പോഴും മഞ്ഞിന് അടിയില്‍ അകപ്പെട്ട് കിടക്കുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

പരിക്കേറ്റ ആറ് പേരെ സമീപത്തെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. "വൈകുന്നേരം 4 മണി വരെ 23 വിനോദസഞ്ചാരികളെ ആഴത്തിലുള്ള താഴ്വരയിൽ നിന്ന് 6 പേർ ഉൾപ്പെടെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യത്തിന്റെ അടുത്തുള്ള മെഡിക്കൽ സൗകര്യങ്ങളിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, ഏഴ് പേർ മരണത്തിന് കീഴടങ്ങി," സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
സമുദ്രനിരപ്പിൽ നിന്ന് 4,310 മീറ്റർ (14,140 അടി) ഉയരത്തിൽ, ചൈനയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് നാഥുല പാസ്. അപകട മേഖലയില്‍ നിന്നുള്ള വീഡിയോകൾ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ഡസൻ കണക്കിന് ആളുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
സൈന്യവും സംസ്ഥാന ദുരന്തനിവാരണ സംഘവും പോലീസും ചേർന്ന് കാണാതായവർക്കായി തിരച്ചിൽ നടത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. റോഡിൽ നിന്ന് മഞ്ഞ് നീക്കം ചെയ്തതിനെത്തുടർന്ന് കുടുങ്ങിയ 350 ഓളം വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്തി. ഇവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications