ആന്ധ്രയിൽ പടക്കനിർമ്മാണശാലയിൽ ഉഗ്രൻ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്ക്
ആന്ധ്രയിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു. 7 പേർക്ക് പരിക്കേറ്റു. അനകപ്പള്ളേ ജില്ലയിലെ കൊട്ടാരൗട്ല മണ്ഡലലിലെ കൈലാസപട്ടണം ഗ്രാമത്തിലാണ് അപകടം നടന്നത്.
സമർലകോട്ടയിൽ ഉള്ളവരാണ് മരിച്ചവർ. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പോലീസ് പറഞ്ഞു.അതേസമയം അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

അത്യുഗ്രസ്ഫോടനമാണ് നടന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ഫോടനത്തിൽ പടക്കനിർമ്മാണ യൂണിറ്റ് പൂർണമായും തകർന്നു. നിമിഷ നേരം കൊണ്ടാണ് പടക്കശാല കത്തിനശിച്ചത്. അപകട സമയത്ത് 15 പേരാണ് പടക്കശാലയിൽ ഉണ്ടായിരുന്നത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് വേണ്ടിയുള്ള പടക്കങ്ങളായിരുന്നു ഇവിടെ തയ്യാറാക്കിയിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.












Click it and Unblock the Notifications