കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹൈദരാബാദിൽ ഫാക്ടറിയിൽ തീപിടുത്തവും പൊട്ടിത്തെറിയും; എട്ട് പേർക്ക് പരിക്ക്, രക്ഷാ പ്രവർത്തനം തുടരുന്നു
ഹൈദരാബാദിൽ: ഹൈദരാബാദിലെ വ്യവസായ ശാലയിൽ വൻ പൊട്ടിത്തെറി. ബെല്ലാരാം മേഖലയിലെ വിന്ധ്യ ഓർഗാനിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായിട്ടുള്ളത്. എട്ട് പേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. തീപിടുത്തമുണ്ടായ കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam
വ്യവസായ ശാലയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രാസലായനിക്ക് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെന്നുമാണ് പോലീസ് നൽകുന്ന വിവരം. രക്ഷാപ്രവർത്തനങ്ങളും പുരോഗമിച്ച് വരികയാണെന്ന് പോലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.