കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ആശുപത്രിയിലെത്തുന്നത് കുറഞ്ഞു; കൊറോണകാലത്ത് മറ്റൊരു ദുരന്തമാകുമോ?

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണയെ പ്രതിരോധിക്കാന്‍ ദേശവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് അവസാന വാരത്തിലാണ്. ഇതിന് ശേഷം ജനങ്ങള്‍ ആശുപത്രിയെ സമീപിക്കുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ക്യാന്‍സര്‍ ചികില്‍സ, പ്രസവം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പോലും എത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നുവെന്നാണ് പഠനത്തില്‍ വ്യക്തമായത്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

09

ആളുകള്‍ക്ക് രോഗം ഇല്ലാതായി എന്ന് കണക്കാക്കാന്‍ സാധിക്കില്ല. പക്ഷേ ആശുപത്രിയെ സമീപിക്കുന്നത് വന്‍ തോതില്‍ കുറഞ്ഞു. വാഹനം, ആംബുലന്‍സ് എന്നിവ ലഭിക്കാത്തത് കാരണമാണ് പല രോഗികളും ആശുപത്രിയിലെത്താത്തത്. ഇതാകട്ടെ മറ്റൊരു വന്‍ ദുരന്തത്തിന് കാരണമാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കൊറോണ ബാധിച്ചുള്ള മരണം മാത്രമാണ് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ മറ്റു രോഗങ്ങള്‍ കാരണമായും ഒട്ടേറെ പേര്‍ ദിനംപ്രതി മരിക്കുന്നുണ്ട്. ഇക്കാര്യം ചര്‍ച്ചയാകുന്നില്ല എന്നു മാത്രം.

Recommended Video

cmsvideo
Coronavirus may have been spreading in China since August 2019 | Oneindia Malayalam

ഓരോ മണ്ഡലത്തിലും 4 പേര്‍, 3 സര്‍വ്വെകള്‍; കമല്‍നാഥിന്റെ ഉഗ്രന്‍ തന്ത്രം... രഹസ്യയോഗ തീരുമാനങ്ങള്‍ഓരോ മണ്ഡലത്തിലും 4 പേര്‍, 3 സര്‍വ്വെകള്‍; കമല്‍നാഥിന്റെ ഉഗ്രന്‍ തന്ത്രം... രഹസ്യയോഗ തീരുമാനങ്ങള്‍

ക്യാന്‍സര്‍ ചികില്‍സയ്ക്ക് വേണ്ടി ആശുപത്രിയെ സമീപിക്കുന്നവരില്‍ 64 ശതമാനം കുറവാണ് വന്നിരിക്കുന്നത്. പ്രസവ കേസുമായി എത്തുന്നവരില്‍ 26 ശതമാനം കുറവുണ്ടായി. ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 2 വരെയുള്ള കാലളയവിലെ രോഗികളുടെ കാര്യത്തിലാണ് പഠനം നടത്തിയത്. ഇതില്‍ വലിയൊരു ഭാഗം ലോക്ക് ഡൗണ്‍ കാലമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ലോക്ക് ഡൗണ്‍ കാരണം രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ പോലും അവശ്യ സര്‍വീസുകള്‍ ലഭ്യമായിരുന്നില്ല. ഗ്രാമങ്ങളില്‍ വളരെ ദയനീയായിരുന്നു അവസ്ഥ.

കാഴ്ച പോയി; തലച്ചോറില്‍ നീര്‍ക്കെട്ട്, പ്രജ്ഞാസിങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, കോണ്‍ഗ്രസ് പ്രതികരണംകാഴ്ച പോയി; തലച്ചോറില്‍ നീര്‍ക്കെട്ട്, പ്രജ്ഞാസിങ് മാധ്യമങ്ങള്‍ക്ക് മുന്നില്‍, കോണ്‍ഗ്രസ് പ്രതികരണം

ആയുഷ്മാന്‍ പദ്ധതിക്ക് കീഴില്‍ ക്ലൈം ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായി. ലോക്ക് ഡൗണ്‍ കാലമായ 10 ആഴ്ചകളില്‍ ഇതിന് മുമ്പുള്ള 12 ആഴ്ചകളേക്കാല്‍ 51 ശതമാനം കുറവുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അസം, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 75 ശതമാനത്തോളമാണ് കുറവ് വന്നിരിക്കുന്നത്. ഉത്തരാഖണ്ഡ്, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ 25 ശതമാനം കുറവ് വന്നുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

7ാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 3 വിദ്യാര്‍ഥികള്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍7ാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 3 വിദ്യാര്‍ഥികള്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

അവശ്യ സര്‍വീസ് ലഭ്യമാകാത്തത് മറ്റൊരു ദുരന്തത്തിലെത്തിക്കുമോ എന്ന ആശങ്കയാണ് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പങ്കുവയ്ക്കുന്നത്. കൊറോണ പകരുമോ എന്ന ആശങ്കയില്‍ ഒട്ടേറെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ സ്വീകരിക്കുന്നത് കുറച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും വളരെ അടിയന്തര ആവശ്യമുള്ളവര്‍ മാത്രം വന്നാല്‍ മതി എന്ന നിര്‍ദേശവും പലയിടത്തും നല്‍കി. ഇതിനെല്ലാം പുറമെ അവശ്യ സര്‍വീസുകള്‍ കൂടി ലഭിക്കാതെ വന്നതോടയാണ് രോഗികള്‍ ആശുപത്രികളെ സമീപിക്കുന്നത് കുറഞ്ഞത്.

English summary
Massive fall in hospitalisations in India as Lockdown Hit Medical Services: Govt Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X