ആഡംബര ഹോട്ടലിൽ തീപിടുത്തം !!! 2 മരണം, 7 പേർക്ക് പരിക്കേറ്റു
ഹോട്ടലിലെ അടുക്കളയിലാണ് ആദ്യം തീ കണ്ടത്. അവിടെ നിന്ന് മുറികളിലേക്കും തീ പടരുകയായിരുന്നു.
കൊല്‍ക്കത്ത: നഗരത്തിലെ ആഡംബര ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു, 7 പേര്‍ക്ക് പരിക്കേറ്റു. ഹോച്ചിമന്‍ സാരയിലെ ഗോള്‍ഡന്‍ പാര്‍ക്ക് ഹോട്ടലില്‍ ആണ് പുലര്‍ച്ചെ 3 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പരിക്കേറ്റവരെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്.

ഹോട്ടലിലെ അടുക്കളയിലാണ് ആദ്യം തീ കണ്ടത്. അവിടെ നിന്ന് മുറികളിലേക്കും തീ പടരുകയായിരുന്നു. തുടര്‍ന്ന് മുറികളില്‍ എല്ലാം കനത്ത പുക നിറയുകയായിരുന്നു. ഇതേ തുടര്‍ന്ന് ആളുകള്‍ ബഹളം വെച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് ആദ്യ റിപ്പോര്‍ട്ട്.

മുറികളിലേക്ക് തീ പടരുന്നത് കണ്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയവരാണ് മരിച്ച രണ്ട് പേര്‍. മിനുട്ടുകള്‍ക്ക് അകം തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.












Click it and Unblock the Notifications