ദില്ലിയില്‍ വന്‍ തീപിടുത്തം; രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് മരണം, 11 പേര്‍ക്ക് പരിക്ക്
ദില്ലി: ദില്ലിയില്‍ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറുപേര്‍ മരിക്കുകയും 11 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കുകിഴക്കന്‍ ദില്ലിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സംഭവം. ജാമിയ മില്ല ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് സമീപത്തായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സാകിര്‍ നഗറിലെ നാലുനിലകെട്ടിടത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീ പിടിത്തുമുണ്ടായത്.
ആളുകള്‍ ഉറക്കത്തിലായിരുന്നതാണ് അപകടത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചത്. പലരും കെട്ടിടത്തില്‍ നിന്നും താഴേക്ക് എടുത്ത് ചാടിയാണ് തീപിടുത്തതില്‍ നിന്നും രക്ഷനേടിയത്. തീപൊളളലേറ്റവരേയും കെട്ടിടത്തില്‍ നിന്ന് ചാടിയപ്പോള്‍ പരിക്കേറ്റവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഏഴ് കാറും എട്ട് ബൈക്കുകളും അഗ്നിക്കിരയായി.

എട്ടോളം ഫയര്‍ സര്‍വ്വീസ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Delhi Fire Service: 5 people dead & 11 injured in a fire that broke out in a multi-storey building in Zakir Nagar, late last night. pic.twitter.com/9ERr91u80i
— ANI (@ANI) August 6, 2019












Click it and Unblock the Notifications