Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തും; 8 രോഗികൾ മരിച്ചു

അഹമ്മദാബാദ്; ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 8 പേർ മരിച്ചു. അഹമ്മദാബാദിലെ നവരംഗ്പുരിയിലെ സ്വകാര്യ ആശുപത്രിയായ ശ്രേയിലാണ് തീപിടുത്തം ഉണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗികളാണ് മരിച്ചത്.

6 പുരുഷൻമാരും 2 സ്ത്രീകളുമാണ് മരിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും തീപിടുത്തത്തിൽ പരിക്കേറ്റിട്ടുണ്ട്. 40 ഓളം രോഗികളെ സമീപത്തുള്ള മറ്റൊരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.അഗ്നിരക്ഷാസേനയുടേയും ദുരന്തനിവാരണസേനയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഏകദേശം 50 ഓളം കൊവിഡ് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്.

xeetlgx2u0amfjh

Recommended Video

cmsvideo
    Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

    അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.സംഭവത്തിലൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു. അഡീഷ്ണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിുക. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

    അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ 1078 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 66,777 ആയി. ഇന്നലെ 223 പേരാണ് മരിച്ചത്. മരിച്ചവരുടെ എണ്ണം ആകെ 2,557 ആയി. 1046 പേർക്കാണ് ഇന്നലെ രോഗമുക്തി. 49,405 പേർക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+